വിവര്‍ത്തനം ജീവിതഗന്ധിയാകണമെന്ന് സുനില്‍ പി ഇളയിടം; ഭഗവത് ഗീതയെ ആറ് ശ്ലോകങ്ങളില്‍ ചുരുക്കാനായത് അന്നത്തെ സ്വാതന്ത്ര്യം

പട്ടാമ്പി : വിവര്‍ത്തനം എന്നാല്‍ മൂലകൃതിയെ അതേപോലെ ഭാഷാന്തരം ചെയ്യുന്നതാകരുതെന്ന് സുനില്‍ പി ഇളയിടം. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാകണം വിമര്‍ത്തനം. എഴുത്തച്ഛന്‍ വിവര്‍ത്തനം നടത്തിയപ്പോള്‍ ഭഗവത് ഗീതയെ ആറു ശ്ലോകങ്ങളില്‍ ചുരുക്കാനായത് അന്നത്തെ സ്വാതന്ത്ര്യമായിരുന്നു. എന്നാല്‍ ഇന്ന് ചിലപ്പോള്‍ അതു സാധിക്കുകയില്ലെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

പ്രതീക്ഷിക്കാത്ത കവിതയെക്കുറിച്ച് ഡോ. കെസി നാരായണനും പി പവിത്രനും വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കവി സംവാദത്തില്‍ നിരവധി കവികളും പുതുകവികളുടെ സംഗമത്തില്‍ നിരവധി യുവ കവികളും കവിതകള്‍ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News