മന്ത്രി എ.സി മൊയ്തീന്റെ വീട് കുത്തിത്തുറന്ന് മോഷണശ്രമം; സംഭവം മന്ത്രിയും കുടുംബവും വീട്ടിൽ ഇല്ലാത്തപ്പോൾ

വടക്കാഞ്ചേരി: വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിൽ മോഷണശ്രമം. മന്ത്രിയുടെ വടക്കാഞ്ചേരിയിലെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചത്. മന്ത്രിയും കുടുംബവും വീട്ടിൽ ഇല്ലാത്തപ്പോഴായിരുന്നു സംഭവം. വടക്കാഞ്ചേരി ഒട്ടുപാറയിലാണ് മന്ത്രിയുടെ വീട്. തിരുവനന്തപുരത്തു നിന്ന് മന്ത്രിയും കുടുംബവും ഇന്ന് പുലർച്ച വീട്ടിൽ എത്തിയപ്പോഴാണ് മോഷണശ്രമം നടന്ന വിവരം അറിഞ്ഞത്.

മന്ത്രിയും കുടുംബവും എത്തുമ്പോൾ വാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. വീട്ടിനകത്തു കയറി പരിശോധിച്ചപ്പോൾ മോഷണശ്രമം നടന്നതായി മനസ്സിലായി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. വീട്ടിലുള്ള സാധനങ്ങൾ അലങ്കോലപ്പെട്ടു കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ ഒന്നും നഷ്ടമായിട്ടില്ല.

മുൻ വശത്തെ വാതിൽ തുറന്ന് കയറിയ മോഷ്ടാവ് പിൻഭാഗത്തെ വാതിൽ വഴിയാണ് രക്ഷപ്പെട്ടത്. പണമടങ്ങിയ അലമാര കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വീട്ടിലിരുന്ന താക്കോൽക്കൂട്ടം കിണറ്റിൽ നിക്ഷേപിച്ചാണ് മോഷ്ടാവ് മടങ്ങിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. സമാന സ്വഭാവമുള്ള മോഷണശ്രമങ്ങൾ പ്രദേശത്ത് ഉണ്ടായതിനെ തുടർന്ന് പൊലീസ് പട്രോളിംഗിനായി പുലർച്ചെ മൂന്നിന് സംഭവ സ്ഥലത്ത് എത്തിയിരുന്നയിനാൽ അതിന് മുൻപ് മോഷ്ടാവ് എത്തിയതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News