ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും; ‘ഞാനും രാഹുലും ഒരേ സൈക്കിളിന്റെ രണ്ടു ചക്രങ്ങള്‍’

ദില്ലി: ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനം. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയും താനും ഒരേ സൈക്കിളിന്റെ രണ്ടു ചക്രങ്ങളാണെന്ന് യുപി മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ഉത്തര്‍പ്രദേശിലെ സഖ്യം ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. വികസനം, സമൃദ്ധി, സമാധാനം എന്നിവയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യമെന്നും രാഹുലും താനും ചേര്‍ന്ന് യുപിയെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും അഖിലേഷ് പറഞ്ഞു.

യുപിയിലെ വിഭജന രാഷ്ട്രീയത്തിനുള്ള ഉത്തരമാണ് ഈ സഖ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗംഗാ നദിയുടേയും യമുനാ നദിയുടേയും സംഗമസ്ഥാനമാണ് സഖ്യമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 298 സീറ്റില്‍ എസ്പിയും 105 സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News