80 വേട്ടപ്പക്ഷികള്‍ക്ക് വിമാനടിക്കറ്റെടുത്ത് സൗദി രാജകുമാരന്റെ യാത്ര

80ഓളം വേട്ടപ്പക്ഷികളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന സാദി രാജകുമാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ നിന്നുള്ള ഈ ചിത്രം, റെഡ്ഡിറ്റിലെ ലെന്‍സൂ എന്ന അക്കൗണ്ടില്‍ നിന്നാണ് പുറത്തുവന്നത്. യാത്രക്കാര്‍ക്കടുത്തായാണ് 80ഓളം പരുന്തുകള്‍ ഇരിക്കുന്നത്. ഇവയുടെ ചിറകുകള്‍ കെട്ടിയ നിലയിലാണ്.

500 പൗണ്ട് വരെ വിലവരുന്ന ആറു വേട്ടപ്പക്ഷികളെ ഇക്കണോമി ക്ലാസില്‍ കൊണ്ടുപോകാന്‍ ഖത്തര്‍ എയര്‍വെയ്‌സ് അനുവദിക്കുന്നുണ്ട്. രാജകുടുംബങ്ങള്‍ മരുഭൂമിയില്‍ വേട്ടയ്ക്കു പോകുമ്പോഴാണ് വേട്ടപ്പക്ഷികളെ കൂടെ കൂട്ടുന്നത്. പക്ഷികളെ പിടികൂടാന്‍ പരിശീലനം നല്‍കിയ പരുന്തുകളാണിത്.

My captain friend sent me this photo. Saudi prince bought ticket for his 80 hawks. from funny

മാത്രമല്ല, വിമാനയാത്രകള്‍ക്ക് വേണ്ടി സ്വന്തം പാസ്‌പോര്‍ട്ടുള്ള വേട്ടപ്പക്ഷികളുമുണ്ട്. പക്ഷിക്കടത്ത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here