കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; കാരണം എയര്‍ബാഗിലെ നിര്‍മ്മാണ തകരാര്‍; ഭൂരിപക്ഷവും ഹോണ്ട സിറ്റി കാറുകള്‍

ദില്ലി : മുന്‍നിര കാര്‍ നിര്‍മാതാക്കളായ ഹോണ്ട വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. 2012ല്‍ നിര്‍മിച്ച 41,580 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഹോണ്ട ജാസ്, സിറ്റി, സിവിക്, അക്കോര്‍ഡ് എന്നീ മോഡലുകള്‍ തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടും. എയര്‍ബാഗ് തകരാറിനെ തുടര്‍ന്നാണ് ഹോണ്ടയുടെ നീക്കം.

ഹോണ്ട സിറ്റി കാറുകളാണ് തിരിച്ചുവിളിക്കുന്നവയില്‍ ഭൂരിപക്ഷവും. സിറ്റിയുടെ 32,456 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. ജാസിന്റെ 7,265ഉം സിവികിന്റെ 1200ഉം മോഡലുകളുണ്ട്. അക്കോര്‍ഡിന്റെ 659 മോഡലുകളും ഉള്‍പ്പെടും.

ജാപ്പനീസ് കമ്പനി തകാത്ത നിര്‍മ്മിച്ച എയര്‍ബാഗുകളിലാണ് തകരാറുള്ളത്. എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്‍ഫ്‌ളേറ്ററില്‍ ഉപയോഗിച്ച രാസവസ്തുവാണ് തകരാറിന് കാരണം. അമിത മര്‍ദ്ദമുള്ള സാഹചര്യത്തില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചാല്‍ കാറിലെ ലോഹഭാഗങ്ങള്‍ ചിതറിത്തെറിച്ച് അപകടസാധ്യതയുണ്ട്.

ലോകത്താകെ 70 ലക്ഷത്തോളം കാറുകളിലാണ് തകാത്തയുടെ എയര്‍ബാഗ് ഫിറ്റ് ചെയ്തിട്ടുള്ളത്.

അടിയന്തിര സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സുരക്ഷാര്‍ത്ഥമാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരിച്ചുവിളിച്ച വാഹനങ്ങളുടെ എയര്‍ബാഗുകള്‍ കമ്പനി സൗജന്യമായി മാറ്റിനല്‍കും. കഴിഞ്ഞവര്‍ഷം രണ്ട് ലക്ഷത്തോളം വാഹനങ്ങളാണ് ഹോണ്ട തിരിച്ചുവിളിച്ചത്. എയര്‍ബാഗിലെ തകരാര്‍ തന്നെയായിരുന്നു അതിന്റെയും കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News