വീസ നിയന്ത്രണം കൂടുതൽ കർശനമാക്കുമെന്നു ഡൊണാൾഡ് ട്രംപ്; നിയന്ത്രണം രാജ്യസുരക്ഷയ്ക്ക്; കൻസാസ് വെടിവയ്പ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിനെ അപലപിക്കുന്നതായും ട്രംപ്

ന്യൂയോർക്ക്: ഏഴു മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഏർപ്പെടുത്തിയ വീസ നിയന്ത്രണം കൂടുതൽ കർശനമാക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനാണ് ഇത്തരത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അമേരിക്കയിലെത്തുന്നവർ അമേരിക്കയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം. സ്വന്തം പൗരൻമാർക്ക് അമേരിക്ക പ്രഥമ പരിഗണന നൽകണം. അങ്ങനെയെങ്കിൽ മാത്രമേ അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സാധിക്കൂ എന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ കോൺഗ്രസിന്റെ ആദ്യ സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

കൻസാസ് വെടിവയ്പ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിനെ അപലപിക്കുന്നതായി ട്രംപ് പറഞ്ഞു. വംശീയ വിദ്വേഷത്തെ അമേരിക്ക ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ജൂത കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനെ എതിർക്കുന്നതായും ട്രംപ് പറഞ്ഞു. പ്രാഗൽഭ്യം കുറഞ്ഞ തൊഴിലാളികളിൽ നടപ്പിലാക്കുന്ന വീസ നിയന്ത്രണം പിന്നീട് മെറിറ്റ് അടിസ്ഥാനമാക്കിയാകും. കൂടുതൽ ശക്തമായ വീസ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതോടെ വേതന വർധനവ് അടക്കം നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇസ്ലാമിക് ഭീകരവാദത്തിൽ നിന്നു രാജ്യത്തെ ക്ഷിക്കും. ഐഎസ് തീവ്രവാദികളെ ഉൻമൂലനം ചെയ്യാൻ അമേരിക്ക പുതിയ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഐഎസ് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അടക്കം ഏതു മതവിശ്വാസത്തിൽ പെട്ടവരെയും കൊന്നൊടുക്കുന്നു. സഖ്യകക്ഷികളുടെ സഹായത്തോടെ ഐഎസിനെ ഇല്ലാതാക്കും. മുസ്ലിം രാഷ്ട്രങ്ങളുടെ അടക്കം സഹായം ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മെക്‌സിക്കൻ വാൾ നിർമാണം പുനരാരംഭിക്കുമെന്നും ട്രംപ് ആവർത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News