ധനുഷിന്റെയും ആന്‍ഡ്രിയയുടെയും തൃഷയുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സുചിത്ര; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് വിശദീകരണം

ചെന്നൈ: തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായികയും ചാനല്‍ അവതാരകയുമായ സുചിത്ര കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് സുചിത്ര ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി.

ധനുഷിന്റെ സംഘങ്ങള്‍ എന്ന നിലയിലാണ് ഓരോരുത്തരെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ധനുഷും തൃഷയും ഒരുമിച്ചുള്ള ഒരു സെല്‍ഫിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ: ‘എന്നെ ട്രോളിയ ധനുഷ് ആരാധകര്‍ നിങ്ങളുടെ ഹീറോയുടെ ലീലകള്‍ കാണൂ’ എന്നാണ്. കൂടുതല്‍ ഞെട്ടലുകള്‍ക്കായി കാത്തിരിക്കാനും സുചിത്ര പറയുന്നുണ്ട്. അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് ചിത്രങ്ങള്‍.


സംഭവം വിവാദമായതോടെ താന്‍ അല്ല ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും തന്റെ അകൗണ്ടുകള്‍ ആരോ ഹാക്ക് ചെയ്തതാണെന്നും സുചിത്ര വിശദീകരിച്ചു. സിനിമാ പ്രവര്‍ത്തകരില്‍ ആരുമായും തനിക്ക് പ്രശ്‌നങ്ങളില്ലെന്നും സുചിത്ര വ്യക്തമാക്കി.

1

2

3

4

കഴിഞ്ഞ ആഴ്ച ധനുഷിനെതിരെ സുചിത്ര ചെയ്ത ഒരു ട്വീറ്റും വിവാദമായിരുന്നു. ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പില്‍ തുറന്നു കാണിക്കുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രങ്ങളടങ്ങിയ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News