ചോക്ലേറ്റ് കഴിക്കാൻ മാത്രമല്ല., സുന്ദരിയാകാനും നല്ലതാണ്; ചോക്ലേറ്റ് കൊണ്ടു വീട്ടിലുണ്ടാക്കാം ഒരു കിടിലൻ ഫേസ്പാക്ക്

ചോക്ലേറ്റ് കഴിച്ചിട്ടുണ്ടോ? എന്തു ചോദ്യമാണ് അല്ലേ. കഴിച്ചിട്ടുണ്ടോന്ന്. എന്തോരം കഴിച്ചിട്ടുണ്ടെന്നാകും പറയുന്നത്. കഴിക്കാൻ ഇഷ്ടമാണോ എന്നു ചോദിച്ചാൽ പിന്നെ പറയുകയും വേണ്ട. നല്ല കിടിലൻ ചോക്ലേറ്റ് കിട്ടിയാൽ കഴിക്കാൻ വായിൽ കപ്പലോടും. ഇനി ഒരു കാര്യം പറയട്ടെ. ചോക്ലേറ്റ് കഴിക്കാൻ മാത്രമല്ല ഉഷാർ. സുന്ദരിയാകാൻ പറ്റിയ സാധനമാണ് ചോക്ലേറ്റ്. അതെങ്ങനെയാ ചോക്ലേറ്റ് തിന്നാൽ സുന്ദരിയാകുക എന്നു ചോദിക്കാൻ വരട്ടെ. ചോക്ലേറ്റ് ഉപയോഗിച്ച് നമുക്കു വീട്ടിൽ തന്നെ ഒരു കിടിലൻ ഫേസ്പാക്ക് ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ താഴെയുണ്ട് എല്ലാ വിവരങ്ങളും.

ആവശ്യമായ ചേരുവകൾ

കൊക്കോവ പൗഡർ-3 ടേബിൾസ്പൂൺ
ക്രീം-ഒരു ടേബിൾ സ്പൂൺ
തേൻ-2 ടീസ്പൂൺ
പാൽ-കാൽ കപ്പ്

ആദ്യം ചെയ്യേണ്ടത് ആദ്യത്തെ മൂന്നു ചേരുവകളും അതായത്, കൊക്കോവ പൗഡറും ക്രീമും തേനും ചേർത്ത് നന്നായി ഇളക്കി മിക്‌സ് ചെയ്യുക. എന്നിട്ട് പാൽ ഈ മിക്‌സിലേക്ക് ഒഴിച്ചു ചേർത്ത് നന്നായി അടിച്ചുചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് ഈ മിക്‌സ് മുഖത്തു തേക്കണം. കുറേ നേരത്തേക്ക് മിക്‌സ് മുഖത്തു തന്നെ നിലനിർത്തി ഉണങ്ങാൻ അനുവദിക്കുക. നന്നായി ഉണങ്ങി മുഖത്തു പിടിച്ച ശേഷം കഴുകിക്കളയണം. മുഖം നന്നായി കഴുകിയ ശേഷം മുഖം തുടച്ച് ഉണക്കുക. ഇതു കുറച്ചുദിവസം തുടർന്നാൽ തിളങ്ങുന്ന മുഖവും പാടുകളും കുരുവും ഇല്ലാത്ത മുഖവും ലഭിക്കും.

ഇനി ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കൊക്കോവ പൗഡർ. ഇത് മുഖത്തെ പാടുകൾ അകറ്റും. മുഖചർമത്തിനു മൃദുലത നൽകാൻ പറ്റിയ വസ്തുവാണ് ഇതിൽ ഉപയോഗിക്കുന്ന ക്രീം. മുഖക്കുരു ഇല്ലാതാക്കാനുള്ള കഴിവ് തേനിനുണ്ട്. ഒപ്പം അകാലത്തിൽ ചർമത്തിനു ചുളിവും മറ്റു വീണ് അകാലത്തിൽ പ്രായം തോന്നിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും തേൻ. ചർമത്തെ ടൈറ്റ് ആക്കാനും തേനിനു കഴിയും. ചർമത്തിനു നല്ല തിളങ്ങുന്ന നിറം നൽകാൻ പാലിനു കഴിവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here