‘അവാര്‍ഡുകള്‍ തഴഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ പുരസ്‌കാരം’ ‘മരിക്കും വരെ അഭിനയിക്കും’ വിനായകന്റെ പ്രതികരണം

തിരുവനന്തപുരം: തന്റെ മരണം വരെ സിനിമയില്‍ അഭിനയിക്കുമെന്ന് നടന്‍ വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ശേഷമാണ് വിനായകന്റെ പ്രതികരണം.

‘അവാര്‍ഡ് ലഭിച്ചതിന് ഏറ്റവും നന്ദി പറയാനുള്ളത് കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിയോടും നിര്‍മാതാവ് പ്രേം സാറിനോടുമാണ്. ഇത്രയും കാലം ഞാനത് എവിടെയും പറഞ്ഞിരുന്നില്ല. ഈ അവാര്‍ഡ് വരാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. അവര്‍ കാരണമാണ് എനിക്ക് ഈ സിനിമയില്‍ അവസരം ലഭിച്ചത്. മരിക്കും വരെ ഇനിയും അഭിനയിക്കും.’ അവാര്‍ഡുകള്‍ തഴഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ പുരസ്‌കാരം. ജനങ്ങളുടെ വിധിയെഴുത്താണ് ഈ പുരസ്‌കാരമെന്നും വിനായകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here