വിനായകനും മണികണ്ഠനും അഭിനന്ദനം അറിയിച്ച് ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും; വിനായകന്‍ അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമെന്ന് മഞ്ജുവാര്യര്‍

സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ദുല്‍ഖര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. കമ്മട്ടിപ്പാടം ടീമിനൊപ്പം ചേരാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ദുല്‍ഖര്‍ അറിയിച്ചു.

മികച്ച നടനുള്ള അവാര്‍ഡ് നേടിയ വിനായകന് അഭിനന്ദനം നേരുന്നുവെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമ എന്ന സമ്പൂര്‍ണകലയെ ഇത്ര ബഹുമാനത്തോടെ കണ്ട കേരള സര്‍ക്കാര്‍ അടുത്തുണ്ടായിട്ടില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചു. ‘ശ്യാമിനെയും പോത്തനെയെയും ഈ സിനിമയെയും ബഹുമാനിച്ചതിന് നന്ദിയറിയിക്കുന്നു. വിനായകനും മണികണ്ഠനും വിധു വിന്‍സെന്റിനും കൊടുത്ത അംഗീകാരവും കാലം ഓര്‍ത്തുവെക്കും. കമല്‍സാറിനും അക്കാദമിക്കും പ്രത്യേക അഭിനന്ദനങ്ങള്‍. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിവാദ്യങ്ങള്‍. സര്‍ക്കാരിനും.’


കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് വിനായകന്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് മണികണ്ഠന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here