മാവോയിസ്റ്റ് ബന്ധം: ദില്ലി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം

ദില്ലി: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ ദില്ലി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ജെഎന്‍യു വിദ്യാര്‍ഥി ഹേം മിഷ്ട, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് രാഹി, വിജയ് ടിര്‍കി, പാണ്ഡു നരോട്ടെ എന്നിവരാണ് തടവിനു ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കോടതിയാണ് ശിക്ഷ വിധിച്ചത്.

രാംലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന സായ്ബാബ 2014ലാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 മാസം തടവില്‍ കഴിഞ്ഞ സായ്ബാബയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ 2015 ജൂലെയില്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ നാലുമാസങ്ങള്‍ക്ക് ശേഷം ജാമ്യം റദ്ദ് ചെയ്ത് വീണ്ടം ജയിലിടക്കുകയായിരുന്നു. ആരോഗ്യസ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസം ആദ്യം സുപ്രീംകോടതി വീണ്ടും ജാമ്യം അനുവദിച്ചിരുന്നു.

സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് സായ്ബാബയ്ക്ക് മേല്‍ ചുമത്തിയ കുറ്റം. എന്നാല്‍ കുറ്റം സായ്ബാബ നിഷേധിച്ചിരുന്നു. അറസ്റ്റിനു പിന്നാലെ അംഗപരിമിതനായ സായിബാബയെ സര്‍വകലാശാലയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News