എന്തുകൊണ്ട് വിനായകന്‍? ജൂറി പറയുന്നു

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡിന് എന്തുകൊണ്ട് വിനായകനെയും നടിയായി രജിഷ വിജയനെയും തെരഞ്ഞെടുത്തു. ജൂറിയുടെ ഉത്തരങ്ങള്‍ താഴെ. ഒഡിയ സംവിധായകനും ക്യാമറാമനുമായ എ കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രിയനന്ദനന്‍, സുദേവന്‍, സുന്ദര്‍ദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, ശാന്തികൃഷ്ണ, വി ടി മുരളി, അരുണ്‍ നമ്പ്യാര്‍, മഹേഷ് പഞ്ചു എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

മികച്ച നടന്‍, വിനായകന്‍: അരികുവത്ക്കരിക്കപ്പെട്ട ജീവിതത്തില്‍നിന്ന് അക്രമകാരിയായി മാറുകയും പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി ഉന്മാദത്തിന്റെ വക്കോളമെത്തിയ ഗംഗ എന്ന കഥാപാത്രത്തെ വിശ്വസനീയമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചതിന്.

മികച്ച നടി, രജിഷ വിജയന്‍: പുതിയ കാലഘട്ടത്തിലെ സ്ത്രീകഥാപാത്രത്തിന്റെ പ്രണയവും സങ്കീര്‍ണതയും വികാരനിര്‍ഭരമെങ്കിലും തനതായ രീതിയില്‍ അവതരിപ്പിച്ചതിന്.

Rajisha-Vijayan

രജിഷ വിജയന്‍

മികച്ച സംവിധായിക, വിധു വിന്‍സെന്റ്: ശക്തമായ ഒരു വിഷയം തീവ്രതയേറിയ ദൃശ്യഭാഷയില്‍ മനുഷ്യമനസിനെ നൊമ്പരപ്പെടുത്തുംവിധം ആവിഷ്‌കരിച്ച സംവിധാനമികവിന് ( ചിത്രം: മാന്‍ഹോള്‍)

Vidhu-Vincent

വിധു വിന്‍സെന്റ്


മികച്ച സ്വഭാവനടന്‍, മണികണ്ഠന്‍ ആചാരി:
അക്രമവാസന നിറഞ്ഞ ശരീരഭാഷയും ആന്തരികമായ ദുര്‍ബലതകളും യഥാതഥമായി മികവുറ്റ രീതിയില്‍ അവതരിപ്പിച്ചതിന്.

Manikandan-R-Achari

മണികണ്ഠന്‍ ആചാരി

മികച്ച ബാലതാരം, ചേതന്‍ ജയലാല്‍: തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ രോഗിയായ അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് ബാഹ്യജീവിതത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ ബാലന്റെ അമര്‍ത്തിപ്പിടിച്ച വേദനകള്‍ സൂക്ഷ്മമായി ആവിഷ്‌കരിച്ചതിന്.

Guppy

ചേതന്‍ ജയലാല്‍

ജനപ്രിയ ചിത്രം, മഹേഷിന്റെ പ്രതികാരം: മലയോര മണ്ണില്‍നിന്ന് രൂപപ്പെടുത്തിയ കഥാപാത്രങ്ങളെ അവരുടെ മാറ്റും തനിമയും ചോര്‍ന്നുപോകാതെ കെട്ടുറപ്പോടെ പുതിയൊരു കാഴ്ചപ്പാടില്‍ ആവിഷ്‌കരിച്ചതിന്.

Maheshinte-Perathikaram

മഹേഷിന്റെ പ്രതികാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News