സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ന് പരീക്ഷാ ഹാളിലേക്ക്

കൊച്ചി: ഗപ്പി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചേതന്‍ ജയലാല്‍ ഇന്ന് പരീക്ഷാ ഹാളിലേക്ക്. വൈപ്പിന്‍ എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ചേതന്‍.

Guppy

അതുകൊണ്ട് തന്നെ അവാര്‍ഡില്‍ അധികം സന്തോഷിച്ചിരിക്കാന്‍ സമയമില്ലെന്നാണ് ഇന്നലെ ചേതന്‍ പറഞ്ഞത്. പരീക്ഷ കഴിഞ്ഞാണ് കൂടുതല്‍ വിജയാഘോഷത്തിന് ചേതനും കൂട്ടുകാരും പദ്ധതിയിട്ടിരിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനാണ് ചേതന്റെ താല്‍പര്യം.

ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന സിനിമയിലാണ് ചേതന്‍ ആദ്യം വേഷമിട്ടത്. തുടര്‍ന്ന് ബ്ലാക്ക് ഫോറസ്റ്റ്, എബിസിഡി, വിക്രമാദിത്യന്‍, അഞ്ചു സുന്ദരികള്‍, ചാര്‍ളി, ഒപ്പം തുടങ്ങിയ ഇരുപതോളം സിനിമകളില്‍ ചേതന്‍ ഇതുവരെ അഭിനയിച്ചുകഴിഞ്ഞു. നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ചേതനെ തേടിയെത്തിയിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളിലും അഭിനയിച്ചു.

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം എംകെ ശിവരാജന്റെ ചെറുമകനാണ് ചേതന്‍. അച്ഛന്‍: ജയലാല്‍. അമ്മ: മനുജ. സഹോദരി ചിരിത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News