വിജിലന്‍സിനെ കൂടുതല്‍ കാര്യക്ഷമമാക്കും; അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കും; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍

തിരുവനന്തപുരം : വിജിലന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അഴിമതിക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കോടതിവിധികള്‍ വിജിലന്‍സ് മാനിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരാതികള്‍ ആദ്യം അതത് വകുപ്പുകളിലെ വിജിലന്‍സ് വിഭാഗം പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കേസെടുക്കേണ്ടതുണ്ടെങ്കില്‍ പരാതിയും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ആവിജിലന്‍സ് മേധാവിക്ക് കൈമാറണം. കേസെടുക്കുമ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി വാങ്ങണം. പ്രാഥമിക പരിശോധന നടത്തുന്ന സമയത്ത് ആരോപണ വിധേയരെ പ്രതികളായി പരിഗണിക്കേണ്ടതില്ല. വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നിലവിലുള്ള കേസുകളുടെ അന്വേഷണത്തില്‍ എപ്രകാരം മുന്നോട്ടു പോകണമെന്ന് കോടതിയുടെ അഭിപ്രായം തേടണമെന്നും യോഗത്തില്‍ ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News