പാറ്റേൺ ലോക്ക് അൺലോക്ക് ചെയ്യാൻ വളരെ എളുപ്പമാണ്; അഥവാ പാറ്റേൺ സുരക്ഷിതമല്ല

പാറ്റേൺ ലോക്കുകളാണ് ഇന്നും മിക്ക ആൻഡ്രോയ്ഡ് ഫോണുകളുടെയും സുരക്ഷാകവചം. എന്നാൽ, പാറ്റേൺ ലോക്കുകൾ ഫോണുകൾക്ക് സുരക്ഷിതമല്ലെന്ന കാര്യം എത്ര പേർക്ക് അറിയാം. ഒരു ആൻഡ്രോയ്ഡ് ഫോണിന്റെ പാറ്റേൺ ലോക്ക് ഹാക്ക് ചെയ്യുക പൂ പറിക്കുന്നത്ര എളുപ്പമാണെന്നാണ് 95 ശതമാനം ഫോണുകളുടെയും പാറ്റേൺ ലോക്ക് അൺലോക്ക് ചെയ്ത ഒരു കൂട്ടം ഗവേഷകർ പറയുന്നത്. അഞ്ചു തവണ ശ്രമിച്ചാൽ ഫോൺ ലോക്ക് ആകുമെങ്കിൽ നല്ല ബുദ്ധിയുള്ള ഒരു ഹാക്കർക്ക് അത്ര തന്നെ പ്രാവശ്യം ശ്രമിക്കാതെ തന്നെ ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കും എന്നു ഗവേഷകർ പറയുന്നു.

ഫോൺ അൺലോക്ക് ചെയ്യാനായി ഈ ഗവേഷകർ ചെയ്തത് ഇത്രമാത്രം. പാറ്റേൺ ലോക്ക് അൺലോക്ക് ചെയ്യുന്ന ഒരാളിൽ നിന്നും 2.5 മീറ്റർ മാത്രം അകലെ മാറി ഇരിക്കുക. എന്നിട്ട് അയാൾ ഫോൺ അൺലോക്ക് ചെയ്യുന്ന രംഗം ഒരു കാമറയിൽ ചിത്രീകരിച്ചു. തുടർന്ന് അത് ഒരു ഫിംഗർ ട്രാക്കിംഗ് അൽഗോരിതത്തിന്റെ സഹായത്തോടെ പരിശോധിച്ചു. പിന്നീട് ആ ഫോൺ എളുപ്പത്തിൽ അൺലോക്ക് ചെയ്യുകയും ചെയ്തു. അൽഗോരിതം ഉപയോഗിച്ച് എളുപ്പത്തിൽ അൺലോക്ക് ചെയ്തത് സങ്കീർണമായ പാറ്റേണുകൾ ഇട്ടവരുടേതാണെന്നും ഗവേഷകർ പറയുന്നു.

പാറ്റേൺ ലോക്കുകൾ അത്ര ദുർബലമല്ല. പക്ഷേ, ഉപയോഗിക്കുന്ന പാറ്റേൺ വളരെ വേഗം മറ്റൊരാൾക്ക് ഊഹിച്ചെടുക്കാമെന്നും അതുവഴി ഫോൺ അൺലോക്ക് ചെയ്ത് നിങ്ങളുടെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് ചോർത്താം എന്നും ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

നാലു മുതൽ ഒമ്പത് വരെ മോഡുകളാണ് പ്രധാനമായും പാറ്റേൺ ലോക്കിൽ ഉപയോഗിക്കുന്നത്. നാലു ലക്ഷത്തിനടുത്ത് പാറ്റേൺ കോംപിനേഷനുകൾ ഉപയോഗിക്കാമെന്നിരിക്കെ മിക്ക ഉപഭോക്താക്കളും ഉപയോഗിക്കുന്നത് ഒരേരീതിയിലുള്ള പാറ്റേൺ ലോക്കുകളാണ്. നാലായിരത്തോളം വരുന്ന പാറ്റേൺ സാംപിളുകളാണ് പഠനം നടത്തിയ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 44 ശതമാനവും ഉപയോഗിക്കുന്നത് ഒരേതരത്തിലുള്ള പാറ്റേൺ ആണെന്ന് സംഘം കണ്ടെത്തി.

അതായത് മിക്കവരും പാറ്റേൺ തുടങ്ങുന്നത് സ്‌ക്രീനിന്റെ മുകളിൽ ഇടതുഭാഗത്ത് നിന്നാണ്. 10 ശതമാനം പേർ ഒരേയൊരു അക്ഷരം മാത്രം പാറ്റേൺ ആക്കാൻ ഇഷ്ടപ്പെടുന്നു. ചിലർ N ആയിരിക്കും, മറ്റുചിലർ M ഇനിയും ചിലർ O എന്നീ അക്ഷരങ്ങളാണ് ലോക്ക് പാറ്റേൺ ആയി ഉപയോഗിക്കുന്നത്. ഭൂരിഭാഗം ആളുകളും പാറ്റേൺ തുടങ്ങുന്നത് ഒന്നുകിൽ ഇടത്തുനിന്ന് വലത്തോട്ടോ, അല്ലെങ്കിൽ മുകളിൽ നിന്ന് താഴേക്കോ ആണ്.

കൂടുതൽ പേരും ആകെ നാല് മോഡുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. അധികം ആളുകളും പാറ്റേൺ മാറ്റുന്നുണ്ടെങ്കിലും പാറ്റേൺ വരയ്ക്കുന്നതിന്റെ ദിശ മാറ്റാൻ ഒരുക്കമാകുന്നില്ലെന്ന് പഠനം കണ്ടെത്തി. എന്നാൽ, പാറ്റേൺ വരയ്ക്കുന്നതിന്റെ ദിശ മാറ്റുന്നത് പാറ്റേൺ കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും എന്നാണ് പറയപ്പെടുന്നത്. നോർവീജിയൻ സർവകലാശാലയിലെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിലെ മാർട്ൽ ലോഗ് ആണ് പഠനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News