ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്ന് ഡിവൈഎഫ്‌ഐയുടെ ‘സ്‌നേഹ ഇരുപ്പ് സമരം’ കൊച്ചിയില്‍; സദാചാര ഗുണ്ടായിസത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ‘സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല’ എന്ന മുദ്രവാക്യമുയര്‍ത്തി സ്‌നേഹ ഇരുപ്പ് സമരം നടത്തുമെന്ന് ഡിവൈഎഫ്‌ഐ ഇന്ന് രാവിലെ പത്തിന് മറൈന്‍ ഡ്രൈവിലാണ് പരിപാടി.

മറൈന്‍ ഡ്രൈവിലെ നടപാതയിലൂടെ സഞ്ചരിച്ചവരെയും സംസാരിച്ചിരുന്നവരെയും ക്രൂരമായി മര്‍ദ്ദിച്ച ശിവസേന നടപടി തികച്ചും സദാചാര ഗുണ്ടായിസമാണെന്നു ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുരോഗമന കാഴ്ചപാടുകളെ തകര്‍ത്ത് സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് മറൈന്‍ ഡ്രൈവ് സംഭവും.

സംഭവത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റു ചെയ്യണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. സമൂഹത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടു നയിക്കുന്ന ഇത്തരം സദാചാര ഗുണ്ടായിസത്തെ എന്തു വില കൊടുത്തും ഡിവൈഎഫ്‌ഐ ചെറുത്തു തോല്‍പ്പിക്കുമെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസും സെക്രട്ടറി അഡ്വ. കെ.എസ് അരുണ്‍കുമാറും അറിയിച്ചു.

അതേസമയം, ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷനിലെ എട്ട് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്കും മാറ്റി. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ആണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. പൊലീസുകാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ എറണാകുളം റേഞ്ച് ഐജി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമീഷണര്‍ നടപടി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News