വനിതാ ദിനത്തില്‍ ഇന്ത്യയിലെ പുരുഷന്‍മാര്‍ ഗൂഗിളില്‍ തിരഞ്ഞത് എന്ത്?

ന്യൂയോര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ 1908 മാര്‍ച്ച് എട്ടിന് തുന്നല്‍ത്തൊഴിലാളികളായ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പണിമുടക്കി തെരുവിലിറങ്ങി. ആ സ്ത്രീമുന്നേറ്റം തൊഴിലുടമകളെയും ഭരണകൂടത്തെയും ഞെട്ടിച്ചു.

പിന്നീട് 1910ല്‍ കോപ്പന്‍ ഹെഗലില്‍ ചേര്‍ന്ന തൊഴിലാളികളുടെ അന്താരാഷ്ട്രസമ്മേളനമാണ് മാര്‍ച്ച് എട്ടിന് നടന്ന പ്രതിഷേധസമരത്തിന്റെ പ്രാധാന്യം അംഗീകരിച്ച് ആ ദിനം സാര്‍വദേശീയ വനിതാ ദിനമായി ആചരിക്കാന്‍ ആഹ്വാനം നല്‍കിയത്. അതിനുശേഷം ലോകത്തെമ്പാടും ഈ ദിനം സ്ത്രീകളുടെ അവകാശദിനമായി ആചരിക്കപ്പെടുന്നു.

ഇത്തവണത്തെ വനിതാ ദിനമായ ഇന്നലെ ഇന്ത്യയിലെ പുരുഷന്‍മാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്താണ്? ലോക പുരുഷദിനം എന്നാണെന്നാണ് അവര്‍ തിരഞ്ഞത്. ഗൂഗിള്‍ ഇന്ത്യയിലെ സെര്‍ച്ച് ഡാറ്റാ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്.

ഹരിയാനയിലുള്ളവര്‍ക്കാണ് പുരുഷദിനം എന്നാണെന്ന് കൂടുതലായും അറിയേണ്ടത്. അതിന് പിന്നാലെ പഞ്ചാബ്, ദില്ലി, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളുമുണ്ട്. എന്നാല്‍ പുരുഷദിനം അറിയാന്‍ തീരെ താത്പര്യമില്ലാത്തവര്‍ ഉത്തര്‍പ്രദേശുകാരാണ്.

മറ്റൊരു പ്രധാനകാര്യം: നവംബര്‍ 19നാണ് ലോക പുരുഷ ദിനം ആചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News