ലൈംഗികത നിഷേധിക്കപ്പെടുന്നവരുടെ നാടായി നാം മാറാതിരിക്കാൻ

ലൈംഗികത നിഷേധിക്കപ്പെടുന്നവരുടെ നാടായി നാം മാറാതിരിക്കാൻ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകനും കഥാകൃത്തുമായ പ്രമോദ് രാമൻ എഴുതുന്നു.

‘ലൈംഗികതയുമായി ബന്ധപ്പെട്ട പലവിധ ചോദ്യങ്ങൾ ഉയർന്നുവരുന്ന സാഹചര്യമാണു കേരളത്തിൽ ഇന്നുള്ളത്. ഇതൊന്നും പുതിയതല്ല. കാലങ്ങളായി ഈ സമൂഹം ചെവികൊടുക്കാതിരുന്നതു കൊണ്ടുമാത്രം കേൾക്കാതിരുന്ന നിലവിളികളാണു കൊച്ചുപെൺകുട്ടികളുടെ പീഡനവാർത്തകളായി നമ്മെ മരവിപ്പിക്കും വിധം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ആ നിലവിളികൾക്ക് ‘മഞ്ചിന്റെ’ മധുരം സങ്കൽപിച്ചവരും പുതിയവരല്ല.

ഇതോടൊപ്പമാണു ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതാണു പീഡനം വർധിക്കാൻ കാരണമെന്നു ചിന്തിക്കുന്ന വിവരംകെട്ട ഒരുവിഭാഗത്തിന്റെ കൊടിപിടുത്തക്കാരായ പ്രതിനിധികളും രംഗത്തുവരുന്നത്. ഇങ്ങനെ ചിന്തിക്കുന്നവർ വളരെ കുറവാണെന്ന് വിചാരിക്കുകയേ വേണ്ട. സർവമത സമ്മേളനം നടത്താൻ കഴിയും വിധം ശക്തരാണിവർ.

നമ്മുടെ സമൂഹത്തെ ഇത്രയും കൂട്ടരിൽ നിന്നെങ്കിലും രക്ഷിച്ചെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പുരോഗമന വിഭാഗക്കാർ ഒത്തുചേരണമെന്നാണു എന്റെ പക്ഷം. ഇല്ലെങ്കിൽ ഒന്നുകിൽ ലൈംഗിക അക്രമികളുടെ നാടായോ അല്ലെങ്കിൽ ലൈംഗികത നിഷേധിക്കപ്പെടുന്നവരുടെ നാടായോ നാം എക്കാലത്തേക്കും മാറാം!’

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രമോദ് രാമന്‍റെ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News