കഷണ്ടിയിലും മുടി തഴച്ചുവളരാന്‍ നല്ല കിടുക്കാച്ചി മരുന്നുണ്ട്; വീട്ടിലുണ്ടാക്കാവുന്നത്

കഷണ്ടിയാണ് മിക്കവരുടെയും പ്രധാന പ്രശ്‌നം. ലോകത്തുള്ള പതിനെട്ടടവും പയറ്റിയിട്ടും മുടി വളരുന്നില്ലെന്നതാണ് സംഗതി. മുടി കൊഴിച്ചിൽ പിടിച്ചുനിർത്താൻ പത്തൊമ്പതാമത്തെ അടവ് വരെ പയറ്റിയവരുണ്ട്. എന്നിട്ടും രക്ഷയില്ലാത്തവരോടാണ് പറയുന്നത്. ഒരു കിടുക്കാച്ചി മരുന്നുണ്ട്. കഷണ്ടിയിൽ മുടി തഴച്ചു വളരാൻ. വീട്ടിൽ എളുപ്പമുണ്ടാക്കാവുന്ന മരുന്നാണ് ഇത്. ഒട്ടും പണച്ചെലവില്ലാതെ മുടിയഴക് തിരികെ പിടിക്കാൻ സഹായിക്കുന്ന ആ നാട്ടുമരുന്ന് ഇതാണ്.

2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും മിക്‌സ് ചെയ്ത് ചെറുതീയിൽ ചൂടാക്കുക. ഇതിലേക്ക് ഒരു സവാളയുടെ ജ്യൂസ്യും രണ്ട് തുള്ളി ചെറുനാരങ്ങാനീരും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് നന്നായി തലയിൽ തേച്ച് പിടിപ്പിച്ച് 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മൂന്നുമാസക്കാലം അടുപ്പിച്ച് ഇത് ചെയ്ത് നോക്കൂ. നരയും മുടി കൊഴിച്ചിലും മാറി മുടി ഇടതൂർന്ന് വളരും.

ജീവിത ശൈലി തന്നെയാണ് മുടി കൊഴിച്ചിലിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. മാനസികസമ്മർദ്ദം, തൈറോയ്ഡ് തുടങ്ങിയ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനം, താരൻ, സോറിയാസിസ്, പോഷണക്കുറവ്, വിളർച്ച തുടങ്ങിയവയും മുടി കൊഴിച്ചിലിനു കാരണമാകുന്നു. മുടി വളരാനും കഷണ്ടി വരാതിരിക്കാനും ചില നാട്ടുമരുന്നുകൾ കൂടി പറഞ്ഞു തരാം. ആർക്കും പരീക്ഷിക്കാവുന്ന മരുന്നാണിത്.

കസ്റ്റർ ഓയിലും വെളിച്ചെണ്ണയും

കസ്റ്റാർ ഓയിലും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തലയിൽ പുരട്ടി മൂന്ന് ദിവസം തുടർച്ചയായി മസ്സാജ് ചെയ്യുക. ഓരോ ദിവസവും അഞ്ച് മിനിറ്റിൽ കടുതൽ മസ്സാജ് ചെയ്യുക. ശേഷം ഉണങ്ങിയ ടവ്വൽ കൊണ്ട് തല നന്നായി തുടച്ചെടുക്കുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും പുതിയ മുടിയിഴകൾ കിളിർക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആര്യവേപ്പ്

മുടി വളർച്ച ത്വരിത ഗതിയിലാക്കാൻ സഹായിക്കുന്നതാണ് ആര്യവേപ്പ്. ഇത് അകാല നരയെ ചെറുക്കുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു. മാത്രമല്ല കൊഴിഞ്ഞ മുടിയ്ക്ക് പകരം പുതിയ മുടിയിഴകൾ തളിർക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഉള്ളിനീരിലുമുണ്ട് കാര്യം

മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. സൾഫറിന്റെ സാന്നിധ്യം കൂടുതലാണ് എന്നതും മുടിയുടെ വളർച്ചയെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ കഷണ്ടിയെ പേടിയ്ക്കുന്നവർക്ക് ഇനി ധൈര്യമായി ഉള്ളിനീര് ഉപയോഗിക്കാം.

കാരറ്റ് നീരും

കാരറ്റ് മുഖസൗന്ദര്യത്തിന് മാത്രമല്ല, സഹായിക്കുന്നത് മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും നല്ലതാണ്. കാരറ്റ് നീര് തലയിൽ തേയ്ക്കുന്നത് കഷണ്ടിയെ പ്രതിരോധിക്കുന്നു.

വെളിച്ചെണ്ണ തേയ്ക്കുന്നത്

വെളിച്ചെണ്ണ തേയ്ക്കുന്നത് പലർക്കും അലർജിയുള്ള കാര്യമായിരിക്കും. അപ്പോൾ പിന്നെ കഷണ്ടിയുണ്ടാവുന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും എണ്ണയിട്ട് മസ്സാജ് ചെയ്യുന്നത് കഷണ്ടി വന്ന് പോയ തലയിൽ മുടി വളരുമെന്ന കാര്യത്തിൽ സംശയമില്ല.

മൈലാഞ്ചിയിലയും നെല്ലിക്കയും

മൈലാഞ്ചിയിലയും നെല്ലിക്കയും മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി തലയിൽ പുരട്ടുക. ഇത് മുടി കിളിർക്കാനും മുടിയുടെ സ്വാഭാവികത നിലനിർത്താനും സഹായിക്കുന്നു.

തേങ്ങാപ്പാൽ

തേങ്ങാപ്പാലും വെളിച്ചെണ്ണ പോലെ തന്നെ ഏറ്റവും ഉത്തമമാണ് മുടി വളരാൻ. കാൽക്കപ്പ് തേങ്ങാപ്പാലും രണ്ട് ടീസ്പൂൺ തൈരും തേനിൽ ചാലിച്ച് കഷണ്ടിയുള്ള സ്ഥലങ്ങളിൽ പുരട്ടുക. ഇത് മുടി വളർച്ചയെ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News