എത്ര ഓടിച്ചാലും ഹോണ്ട ആക്ടിവയുടെ പുതുമ എന്നെന്നും ഉപയോക്താക്കളെ ആകര്‍ഷിക്കും. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് അവതരിപ്പിക്കുന്ന ലോകത്ത് ഏറ്റവുമധികം വില്‍ക്കുന്ന ആക്ടിവയുടെ പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് പ്രേരണ നല്‍കുന്നതും പുതുമയോടുള്ള ഈ അഭിനിവേശം തന്നെ. നാലാം തലമുറയിലേക്ക് ഉയര്‍ത്തിയ 110 സിസി ഓട്ടോമാറ്റിക് സ്‌കൂട്ടറായാണ് ആക്ടിവ 4ജി അവതരിപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ഇരുചക്രവാഹന രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമാണ് 110 സിസി സ്‌കൂട്ടര്‍. ഈ അവസരം മുതലെടുക്കാനാണ് ഹോണ്ട ആക്ടിവയുടെ പുതിയ പതിപ്പ് ഇറക്കിയത്. നാലാം തലമുറ ബിഎസ്4ലേക്ക് അപ്‌ഗ്രേഡ് ചെയ്ത സ്‌കൂട്ടര്‍ ആക്ടിവ 4ജിയില്‍ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുമയാര്‍ന്ന നിറങ്ങളിലും ലഭ്യമാണ്.
ആക്ടിവ4ജിക്ക് പുതിയ ചില സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഫ്രണ്ട് സെന്റര്‍ കവര്‍ ഡിസൈന്‍ കൂടുതല്‍ ചലനാത്മകമാണ്. മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് ഉള്ളതിനാല്‍ എപ്പോഴും കണക്ടഡ് ആകും. ട്യൂബ്ലെസ് ടയറുകള്‍, സീറ്റിനടിയില്‍ കൂടുതല്‍ സ്ഥലം, സുഖകരമായ റൈഡിങ് പൊസിഷന്‍, സിഎല്‍ഐസി മെക്കാനിസം (പ്രവര്‍ത്തനം എളുപ്പമാക്കുന്ന സംവിധാനം) തുടങ്ങിയവയെല്ലാം വാഹനം ഓടിക്കുന്നയാള്‍ക്ക് സൌകര്യപ്രദമാകും.
കുറ്റമറ്റ കോംബി ബ്രേക്കിങ് സംവിധാനം ഇടത് ബ്രേക്ക് ലിവര്‍ അമര്‍ത്തുമ്പോള്‍ത്തന്നെ മുന്നിലേക്കും പിന്നിലേക്കുമുള്ള ബ്രേക്ക് ഫോഴ്‌സ് തുല്യമായി പങ്കിടുന്നു. ബ്രേക്കിങ് ദൂരം കുറയ്ക്കുന്നതിനും ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
ഹൃദയഭാഗത്ത് ഹോണ്ടയുടെ വിശ്വസനീയമായ 109 സിസി എക്കോ സാങ്കേതികവിദ്യയോടുകൂടിയ എന്‍ജിനാണ്. 7500 ആര്‍പിഎമ്മില്‍ 8ബിഎച്ച്പി ശക്തിപകരുന്നു. ടോര്‍ക്കിന് 5500 ആര്‍പിഎമ്മില്‍ 9എന്‍എം ലഭിക്കുന്നത് റോഡില്‍ അനായാസ പ്രകടനം ഉറപ്പുവരുത്തും.
പുതിയ ആക്ടിവ 4ജി സില്‍വര്‍ മെറ്റാലിക്ക്, ഗ്രേ മെറ്റാലിക്ക്, ബ്‌ളൂ മെറ്റാലിക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്ക്, പേള്‍ അമൈസിങ് വൈറ്റ്, മജസ്റ്റിക് ബ്രൌണ്‍ മെറ്റാലിക് തുടങ്ങി ഏഴു നിറത്തിലാണ്. പുതിയ ഹോണ്ട ആക്ടിവ 4ജിയുടെ എക്‌സ്‌ഷോറൂം വില ഡല്‍ഹിയില്‍ 50,730 രൂപയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here