വരുന്നു ഇന്നോവ ക്രിസ്റ്റയുടെ സ്‌പെഷ്യൽ പതിപ്പ്; ക്രിസ്റ്റ ടൂറിംഗ് സ്‌പോർട് ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ

ന്നോവ ക്രിസ്റ്റയുടെ സ്‌പെഷ്യൽ പതിപ്പിനായി കാത്തിരിക്കുകയാണ് മോട്ടോർ വാഹനപ്രേമികൾ. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സ്‌പെഷ്യൽ പതിപ്പായ ടൂറിംഗ് സ്‌പോർട് ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തും. ഇന്തോനേഷ്യൻ വിപണിയിൽ നിലവിൽ വിൽപന നടക്കുന്ന വേരിയന്റാണ് ടൂറിംഗ് സ്‌പോർട്. ഇതേ വേരിയന്റ് തന്നെയാണ് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം മുതലാണ് ഇന്നോവ ക്രിസ്റ്റ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ തുടങ്ങിയത്. ക്രിസ്റ്റയുടെ വെഞ്ച്വറർ പതിപ്പാണ് ടൂറിംഗ് സ്‌പോർട്. എന്നാൽ, ആദ്യം ഇറങ്ങിയ ക്രിസ്റ്റയിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ടൂറിംഗ് സ്‌പോർട് എത്തുന്നത്. രൂപത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റു എടുത്തുപറയേണ്ടുന്ന വ്യത്യാസങ്ങളൊന്നും തന്നെ പുതിയ പതിപ്പിൽ ഉണ്ടായിരിക്കില്ല.

ബംപറിലും വീൽ ആർച്ചിലും പ്ലാസ്റ്റിക് ക്ലാഡിംഗ് നൽകിയതാണ് എക്സ്റ്റീരിയറിൽ എടുത്തു പറയേണ്ടുന്ന സവിശേഷത. ഇത് വാഹനത്തിനു കൂടുതൽ സ്‌പോർടി ലുക്ക് നൽകുന്നു. എക്‌സ്റ്റീരിയറിൽ പലയിടത്തും ക്രോം ഫിനിഷിംഗ് നടത്തിയിട്ടുണ്ട്. അതോടെ വാഹനത്തിന്റെ പ്രീമിയം ലുക്ക് വർധിച്ചു. നിറത്തിലും മാറ്റം വരുത്തി. വൈൻ റെഡ് നിറമാണ് പുതിയ ഇന്നോവ ക്രിസ്റ്റയ്ക്കു നൽകിയിട്ടുള്ളത്. 17 ഇഞ്ച് ടയറുകൾക്ക് പകരം 16 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളാണ് ടൂറിംഗ് സ്‌പോർട്ടിനെ മുന്നോട്ടു നയിക്കുക. ഇന്നോവ ക്രിസ്റ്റയുടെ തന്നെ ഹൈ എൻഡ് വേരിയന്റായ ഇസഡ് എക്‌സിനു സമാനമാണ് ഇന്റീരിയർ. 6 സീറ്ററിൽ വാഹനം ലഭ്യമാകും.

മെക്കാനിക്കൽ ഫീച്ചേർസിൽ യാതൊരു മാറ്റവുമില്ല. എന്നാൽ മൾട്ടിപ്പിൾ എൻജിൻ ഓപ്ഷൻ നൽകുമോയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2.7 ലീറ്റർ പെട്രോൾ എൻജിൻ, 2.4 ലീറ്റർ 2.8 ലീറ്റർ ഡീസൽ എൻജിനുമാണ് നിലവിൽ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ടൂറിംഗ് സ്‌പോർട് ലഭ്യമാകും. വാഹനത്തിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏകദേശം 22 ലക്ഷത്തിനുള്ളിലാകും ദില്ലിയിലെ എക്‌സ്‌ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News