വലി നിര്‍ത്താനാവില്ലെന്നാരു പറഞ്ഞു… പുകവലി നിര്‍ത്താന്‍ മുപ്പതുദിവസം ചെയ്യേണ്ട കാര്യങ്ങള്‍

ശീലമൊന്നു നിര്‍ത്താനായാല്‍… ഓരോതവണയും പുകവലിച്ചുകഴിയുമ്പോള്‍ ഓരോ പുകവലിക്കാരനും ആഗ്രഹിക്കും. പക്ഷേ, അടുത്ത വൈകാതെ അടുത്ത തീ കൊടുക്കും. ലോകത്തു പുകവലിക്കാരെല്ലാം അന്വേഷിക്കുന്നകാര്യം എങ്ങനെ പുകവലി നിര്‍ത്താമെന്നാണ്. പലരും പല ശ്രമങ്ങള്‍ നടത്തിയിട്ടും പരാജയപ്പെടുന്നതും ഇക്കാര്യത്തിലാണ്. എപ്പോഴും ഓര്‍ക്കേണ്ടത്, ശരീരത്തിന്റെ നിയന്ത്രണം അവരവര്‍ക്കു തന്നെയാണെന്നാണ്. കൃത്യമായ ഒരു പ്ലാന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു മാസം കൊണ്ടു പുകവലി നിര്‍ത്താനാകും. അതിനായുള്ള ചില കാര്യങ്ങള്‍…

  • സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയും നിര്‍ബന്ധവും: സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചെറിയൊരു നിര്‍ബന്ധം പുകവലി നിര്‍ത്തുന്ന കാര്യത്തില്‍ വലിയ സഹായമാകും. താന്‍ പുകവലി നിര്‍ത്താന്‍ പോവുകയാണെന്ന് അവരെ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുകയും പുകവലിക്കാതെ അസ്വസ്ഥമാകുമ്പോന്ന സമയത്ത് പുവകവലിക്കാതിരിക്കാന്‍ നിര്‍ബന്ധിക്കാന്‍ അവരോടു പറയുകയും ചെയ്യുക.
  • ഒരു ചെറിയ വ്യായാമം: വ്യായാമം പുകവലി നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. പലപ്പോഴും വെറുതേയിരിക്കുമ്പോഴാണ് പുകവലിക്കാനുള്ള പ്രചോദനം ഏറെയുണ്ടാവുക. എന്നും ഒരു ജിംനേഷ്യം സന്ദര്‍ശിക്കുന്നതു ശീലമാക്കുക. സമ്മര്‍ദങ്ങള്‍ കുറയ്ക്കാനുള്ള നിരവധി വ്യായാമമുറകള്‍ ശീലിപ്പിക്കാന്‍ ജിംനേഷ്യത്തില്‍നിന്നു സാധിക്കും. സാധാരണ വ്യായാമങ്ങളില്‍ തുടങ്ങി കഠിനമായവയിലേക്കു പതുക്കെ കടക്കണം. പക്ഷേ, കഠിനമായ വ്യായാമം ചെയ്യുന്നതിനു മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടണം. തുടര്‍ച്ചയായ പുകവലി മൂലം ശ്വാസകോശത്തിന്റെ ക്ഷമത പരിശോധിക്കാനാണിത്.
  • ശക്തമായി ശ്വാസോച്ഛാസം ചെയ്യുക: കടുത്ത മാനസിക സംഘര്‍ഷമുള്ളപ്പോഴാണ് പലരും പുകവലിക്കണമെന്ന് ആഗ്രഹിക്കുക. സ്വന്തം തീരുമാനമാണ് പുകവലി നിര്‍ത്തുന്നതില്‍ ഏറ്റവും പ്രചോദനമാവുക. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ഒഴിഞ്ഞ ഒരിടത്തുപോയി ശക്തമായ രീതിയില്‍ ശ്വാസോച്ഛാസം നടത്തുക. ഇത്തരത്തില്‍ ചെയ്യുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനു സഹായിക്കുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. കുറച്ചുതവണ ശ്വാസോച്ഛാസം ചെയ്തു കഴിയുമ്പോള്‍ സ്വാഭാവികമായും പുകവലിക്കാനുള്ള പ്രേരണ ഇല്ലാതാകും.
  • കൂടുതല്‍ വെള്ളം കുടിക്കുക: ശരീരത്തില്‍ അടിയുന്ന നിക്കോട്ടിന്‍ ശരീരത്തില്‍നിന്നു പുറംതള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്നതാണ് വെള്ളം. നല്ല പുകവലിക്കാരനാണെങ്കില്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ സാധാരണ നിലയില്‍ പുകവലി കുറയും.
  • നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി: ഇന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മറ്റൊര മാര്‍ഗം നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ്. നിക്കോട്ടിന്‍ ഗം, നിക്കോട്ടിന്‍ പാച്ചസ് എന്നിവയാണ് പൊതുവായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. സിഗരറ്റ് വലിക്കുന്നതിലൂടെ ശരീരത്തില്‍ അടിയുന്ന നിക്കോട്ടിന്റെ അംശം കുറയ്ക്കാനും ഇതു സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിക്കോട്ടീന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയിലൂടെ ശരീരത്തിലെ നിക്കോട്ടീന്റെ നിക്ഷേപം പെട്ടെന്നു കുറയ്്ക്കാനും കഴിയും.
  • പുകവലിസാധനങ്ങളോട് അകന്നുനില്‍ക്കുക: പുകവലിക്കാന്‍ പ്രേരണ നല്‍കുന്ന നിരവധി സാധനങ്ങള്‍ നിങ്ങളുടെ സമീപമുണ്ടാകാം. സിഗരറ്റ് പായ്ക്കറ്റ്, ലൈറ്റര്‍, തീപ്പെട്ടി, ആേ്രഷ്ട എന്നിങ്ങനെ പലും. ഇവ മുറിയില്‍നിന്നും കണ്ണെത്തുന്ന സ്ഥലങ്ങളില്‍നിന്നും മാറ്റിവയ്ക്കുക എന്നതാണ് പെട്ടെന്നു ചെയ്യാവുന്ന കാര്യം. ഈ വക വസ്തുക്കള്‍ പുകവലിക്കാനുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നവയാണ്.
  • ലക്ഷ്യം നിശ്ചയിക്കുക: പുകവലി എപ്പോള്‍ നിര്‍ത്തണമെന്നു സമയം നിശ്ചയിക്കല്‍ പ്രധാനമാണ്. ഇതു ഒരു പുസ്തകത്തിലോ മറ്റോ എഴുതി വയ്ക്കുക. വലിക്കാന്‍ താല്‍പര്യമോ ആഗ്രഹമോ ഉണ്ടാകുമ്പോള്‍ ഇതൊന്നു നോക്കുകയും ശപഥം തെറ്റിക്കില്ലെന്നു കരുതുകയും ചെയ്യുക. ആദ്യം ഒന്നു രണ്ടു തവണ ബുദ്ധിമുട്ടു തോന്നുമെങ്കിലും സാവധാനം പുകവലിക്കാനുള്ള പ്രചോദനം പൂര്‍ണമായി ഇല്ലാതാകും.
  • സ്വയം നിയന്ത്രണവും അത്മവിശ്വാസവും: സ്വന്തം നിയന്ത്രണം പാലിക്കുക എന്നതുതന്നെ പുകവലി നിയന്ത്രിക്കുന്നതിലും നിര്‍ത്തുന്നതിലും പ്രധാനമായ കാര്യം. എന്തു പ്രലോഭനം വന്നാലും വലിക്കില്ല എന്നു തീരുമാനിച്ചാല്‍ ആവിശ്വാസത്തില്‍ മുന്നേറിയാല്‍ മുപ്പതു ദിവസം കൊണ്ടു പുകവലി അവസാനിപ്പിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here