ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം രാജിവച്ചു; തീരുമാനം വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നു ശശാങ്ക് മനോഹർ

മുംബൈ: ശശാങ്ക് മനോഹർ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നു ശശാങ്ക് മനോഹർ സൂചന നൽകുന്നു. അടിയന്തരപ്രാധാന്യത്തോടെ ശശാങ്ക് മനോഹർ രാജി സമർപിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ശശാങ്ക് മനോഹർ ഐസിസിയുടെ ചെയർമാനായി സ്ഥാനം ഏറ്റെടുത്തത്.

എതിരില്ലാതെയാണ് ശശാങ്ക് മനോഹർ ഐസിസിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രനായ ചെയർമാൻ എന്ന ഖ്യാതിയും ശശാങ്ക് മനോഹർ ഇതിലൂടെ സ്വന്തമാക്കി. ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവച്ചാണ് ശശാങ്ക് മനോഹർ ഐസിസിയുടെ സ്വതന്ത്ര ചെയർമാനായിരുന്നത്. ഇപ്പോൾ പെട്ടെന്ന് മുന്നറിയിപ്പില്ലാതെ ഐസിസി ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവച്ചിരിക്കുകയാണ്. ആരായിരിക്കും അദ്ദേഹത്തിന്റെ പിൻഗാമി എന്നു വ്യക്തമായിട്ടില്ല.

മുമ്പ് 2008 മുതൽ 2011 വരെ ബിസിസിഐയെ നയിച്ചത് ശശാങ്ക് മനോഹർ ആയിരുന്നു. തുടർന്ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ ശേഷം ജഗ്മോഹൻ ഡാൽമിയയായിരുന്നു പ്രസിഡന്റ്. പിന്നീട് 2015-ൽ ഡാൽമിയയുടെ മരണത്തെ തുടർന്നാണ് അദ്ദേഹം വീണ്ടും ബിസിസിഐ പ്രസിഡന്റ് ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News