കട്ടന്‍ചായ സ്ഥിരമായി കുടിച്ചാല്‍ ആരോഗ്യത്തെ സംരക്ഷിക്കാം

ദിവസവും അഞ്ച് ഗ്ലാസ് വരെ കട്ടന്‍ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യവിദ്ഗദര്‍ അഭിപ്രായപ്പെടുന്നത്. സ്ഥിരമായി കട്ടന്‍ചായ കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കും. കട്ടന്‍ചായയുടെ ഗുണങ്ങളില്‍ ചിലത് നോക്കാം.

  • ഹൃദയപ്രവര്‍ത്തനം ത്വരിതഗതിയിലാക്കുന്നതിന് കട്ടന്‍ചായ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ കട്ടന്‍ചായ കഴിക്കുന്നത് ഹൃദയാഘാത സാധ്യത 21 ശതമാനം കുറയ്ക്കും.
  • ക്യാന്‍സര്‍ തടയുന്നതിന് കട്ടന്‍ചായയ്ക്ക് കഴിയും. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ക്യാന്‍സര്‍ തടയുന്നതിന് കട്ടന്‍ചായയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയത്.
  • കട്ടന്‍ചായ സ്ഥിരമായി കുടിക്കുന്നവരുടെ എല്ലുകള്‍ വളരെയധികം ബലമുള്ളതായിരിക്കും. മാത്രമല്ല, ഇവരില്‍ ആര്‍ത്രൈറ്റിസ് സാധ്യതയും വളരെ കുറവായിരിക്കും.
  • ഡയബറ്റിസ് ചെറുക്കുന്നതില്‍ കട്ടന്‍ചായയ്ക്ക് കഴിയും. കട്ടന്‍ചായ സ്ഥിരമായി കഴിക്കുന്ന ചെറുപ്പക്കാരില്‍ ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വളരെ കുറവാണ്.
  • മാനസിക സമ്മര്‍ദ്ദം ചെറുക്കുന്നതിന് കട്ടന്‍ചായക്ക് കഴിയും. മനസ് സ്വസ്ഥമാക്കാന്‍ പലപ്പോഴും നമുക്ക് ഒരു ചായയിലൂടെ കഴിയും.
  • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കട്ടന്‍ചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കട്ടന്‍ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലമിന്‍ ആന്റിജെന്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്.
  • കട്ടന്‍ചായയില്‍ അടങ്ങിയിട്ടുള്ള എല്‍ തിയാനെന്‍ എന്ന അമിനോ ആസിഡ് ഏകാഗ്രതക്കുറവ് പരിഹരിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News