ജീവനുള്ള പൂച്ചയെ പട്ടികള്‍ക്കു തിന്നാന്‍ നല്‍കി ഇവരുടെ ക്രൂരത; വീഡിയോ വൈറലായതോടെ മൂന്നു പേര്‍ അറസ്റ്റില്‍

ദുബായ്: ജീവനുള്ള പൂച്ചയെ വളര്‍ത്തു പട്ടികള്‍ക്കു തിന്നാന്‍ നല്‍കിയ സംഭവത്തില്‍ മൂന്നു പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചയെ പട്ടിക്ക് ഇട്ടുകൊടുത്ത യുഎഇ സ്വദേശിയെയും ഇതിന്റെ വീഡിയോ പകര്‍ത്തിയ രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

ഒരു കൂട്ടില്‍ കൊണ്ടുവന്ന ജീവനുള്ള പൂച്ചയെ റോട്ട്‌വീലര്‍ ഇനത്തില്‍പെട്ട രണ്ടു പട്ടികള്‍ക്കു മുന്നിലേക്കു ഇട്ടുകൊടുത്തായിരുന്നു ഇവരുടെ ക്രൂരത. പട്ടികള്‍ ചേര്‍ന്നു പൂച്ചയെ കടിച്ചുപറിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. ഫാമിലെ പ്രാവുകളെയും കോഴികളെയും ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ ശിക്ഷയായാണ് പൂച്ചയെ പട്ടിക്കു തിന്നാന്‍ നല്‍കിയതെന്ന് അറസ്റ്റിലായവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ദുബായില്‍ മൃഗങ്ങളെ ദ്രോഹിച്ചാല്‍ കടുത്ത ശിക്ഷാ നടപടികളാണ് നല്‍കുന്നത്. രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel