റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്; മത്സരം ധോണിയുടെ നാട്ടിൽ; മുരളി വിജയ് ടീമിൽ തിരിച്ചെത്തി

റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ തിരിച്ചുവരവിലൂടെ രണ്ടാംടെസ്റ്റിൽ ഓസീസിനെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്. പരുക്കിൽ നിന്ന് മോചിതനായി മടങ്ങിയെത്തിയ മുരളി വിജയ് ഇന്നു ടീമിനൊപ്പം ചേരും. അഭിനവ് മുകുന്ദ് പുറത്തിരിക്കേണ്ടി വരും.

ബാറ്റിംഗ് ഫോം വീണ്ടെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ ബാറ്റിംഗ് വളരെ മോശമായിരുന്നു. രണ്ടാം മത്സരത്തിൽ ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടിട്ടും ബൗളർമാരുടെ കരുത്തിലാണ് ഇന്ത്യ മത്സരം ജയിച്ചത്. എന്നാൽ, ഇത്തവണ ബാറ്റിംഗ് കരുത്ത് കൂടി മെച്ചപ്പെടുത്താനാണ് ലക്ഷ്യം.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം ആണ് ജയിച്ചത്. ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയുമാണ് ജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here