കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും ബ്രഹ്മാണ്ഡ സെറ്റും; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബാഹുബലി 2 ട്രെയിലർ | വീഡിയോ

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും ബ്രഹ്മാണ്ഡ സെറ്റുമായി ബാഹുബലി രണ്ടാംഭാഗത്തിന്റെ ട്രെയിലർ എത്തി. ഏറെ നാൾ നീണ്ട ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനു വിരാമമിട്ടാണ് ട്രെയിലർ എത്തിയത്. പ്രേക്ഷകരെ ആകാംക്ഷയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തുന്നതാണ് ട്രെയിലർ. കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്നറിയാൻ ഇനി ഒന്നരമാസം കൂടി കാത്തിരുന്നാൽ മതി. ഏപ്രിൽ 28നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പ്രഭാസും റാണ ദഗുബതിയും തമ്മിലുള്ള പോരാട്ടം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകർഷണം. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്രമേൽ ദൃശ്യവിസ്മയം ട്രെയിലറിൽ തന്റെ പ്രേക്ഷകർക്കായി രാജമൗലി ഒരുക്കിയിരിക്കുന്നു. എന്തായാലും പ്രേക്ഷകരുടെ കണ്ണിന് കാഴ്ചവിരുന്നായിരിക്കും ട്രെയിലർ എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.

അനുഷ്‌കയുടെ സാനിധ്യമാണ് ട്രെയിലറിലെ മറ്റൊരു പ്രത്യേകത. നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നൽകുന്നുണ്ട്.

സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News