തൃശൂര്‍: സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയനും കുടുംബത്തിനും നേരേ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വധഭീഷണി. മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന പേരിലാണ് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് തൃശൂര്‍ റേഞ്ച് ഐജിക്ക് ജയന്‍ പരാതി നല്‍കി.
താനൂരിലെ അക്രമസംഭവങ്ങള്‍ ശമിക്കുന്നതിനിടെയാണ് സമാധാന ശ്രമങ്ങളെ മുഴുവന്‍ അട്ടിമറിച്ച് വധഭീഷണി പ്രചരിക്കുന്നത്. കുടുംബഫോട്ടോയ്ക്ക് താഴേ അധികകാലം സുഖിച്ചു ജീവിക്കില്ലെന്ന് ഭീഷണി സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടെ കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളും. താനൂരിലെ സമാധാനശ്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് ജയനാണ്. സിപിഐഎമ്മിന്റെ തീരദേശത്തെ തലമുതിര്‍ന്ന നേതാവ് കൂടിയാണ് ജയന്‍. ആര്‍ എസ് എസ്സിനും മറ്റുവര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെയും നിരന്തരം പോരാടുന്ന ജയനെ സംഘിത്തലയാ എന്നും ഭീഷണി സന്ദേശങ്ങളില്‍ ലീഗ് സംബോധന ചെയ്യുന്നുണ്ട്.
താനൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനുപിന്നിലെന്നാണ് സിപിഐഎം സംശയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here