ഭാര്യയെ അമ്മാവനെ കൊണ്ട് ബലാൽസംഗം ചെയ്യിച്ച ഭർത്താവിനെതിരെ കേസ്; ഭർത്താവിനെയും അമ്മാവനെയും പൊലീസ് തിരയുന്നു

ഹൈദരാബാദ്: സ്വന്തം ഭാര്യയെ അമ്മാവന് ബലാൽസംഗം ചെയ്യാൻ സഹായം ചെയ്തു നൽകുകയും കൂട്ടുനിൽക്കുകയും ചെയ്ത ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ സന്തോഷ് നഗർ സ്വദേശിയായ ഭർത്താവ് മുസമ്മിൽ മുനീറിനെയും (55), ഇയാളുടെ അമ്മാവനെയും പൊലീസ് തിരയുകയാണ്. ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ചഞ്ചൽഗുഡ സ്വദേശിയാണ് മുസമ്മിൽ മുനീർ. ആറുമാസം മുമ്പാണ് ഇയാൾ 22 കാരിയായ യുവതിയെ വിവാഹം ചെയ്തത്.

ഇക്കഴിഞ്ഞ മാർച്ച് ആറിനാണ് യുവതി പീഡനത്തിനിരയായത്. മുസമ്മിലിന്റെ സമ്മതത്തോടെ ഇയാളുടെ അമ്മാവൻ മുബീനുദ്ദീൻ യുവതിയുടെ മുറിയിൽ കയറി പീഡിപ്പിക്കുകയായിരുന്നു. ഭാര്യയുമായി ശാരീരികബന്ധത്തിൽ പരാജയമായ ഇയാൾ അമ്മാവനുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കാറുണ്ടായിരുന്നെന്നു യുവതി പരാതിയിൽ പറയുന്നു. ഈ അവസരം മുതലെടുത്താണ് അമ്മാവൻ യുവതിയെ പീഡിപ്പിച്ചത്.

ഭർത്താവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നു യുവതിയുടെ പരാതിയിലുണ്ട്. അമ്മാവന്റെ പീഡനത്തെ തുടർന്ന് ഭർത്താവിൻറെ വീടുവിട്ട യുവതി തന്റെ വീട്ടുകാരോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇരുവർക്കുമെതിരെ ലൈംഗികപീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആറുമാസം മുമ്പാണ് മുസമ്മിൽ യുവതിയെ വിവാഹം ചെയ്തത്. സർക്കാർ ജോലിയുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു വിവാഹം. എന്നാൽ ഇയാൾ തൊഴിൽരഹിതനാണെന്ന് പിന്നീട് വ്യക്തമായതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു. അമ്മാവന് വഴങ്ങണമെന്ന ആവശ്യം പുറത്തു പറയരുതെന്നും യുവതിയോട് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News