ഗ്രേറ്റ് ഫാദറിലെ ആദ്യഗാനം പുറത്ത്; ആലപിച്ചത് ഇന്ദ്രജിത്തിന്റെ മക്കള്‍

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ ‘ദ ഗ്രേറ്റ് ഫാദറി’ലെ ആദ്യഗാനം റിലീസ് ചെയ്തു. ‘കൊ കൊ കോഴി..’ എന്നു തുടങ്ങുന്ന ഗാനം ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ബേബി അനിഘയും നടി സ്‌നേഹയും ഗാനത്തിലെത്തുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.

നവാഗതനായ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. സ്‌നേഹ നായികയാവുന്ന ചിത്രത്തില്‍ ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News