കുണ്ടറ പീഡനത്തില്‍ കേസന്വേഷണ രീതിമാറ്റി പൊലീസ്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ അമ്മയും മുത്തച്ഛനും; ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കും

കൊല്ലം : കുണ്ടറയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ കേസന്വേഷണ രീതി പോലീസ് മാറ്റി. കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കും. മനശാസ്ത്രജ്ഞരുടെ സഹായത്തോടെ കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ചോദ്യം ചെയ്യലിനോട് ഇവര്‍ നിസഹകരണം തുടരുന്ന സാഹചര്യത്തിലാണ് മൊഴികളിലെ പൊരുത്തകേടുകൂടി കണക്കിലെടുത്ത് കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും നുണപരിശേധനയ്ക്ക് വിധേയരാക്കുന്നത്. ഇന്ന് തന്നെ പോലീസ് ഇതു സംബന്ധിച്ച അപേക്ഷ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് കൊട്ടാരക്കര മെജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

കോടതിയുടെ അനുമതിയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാകേണ്ടവരുടെ സമ്മതവും ആവശ്യമാണ് ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമെ നുണപരിശോധന നടത്താനാവൂ. പോളിഗ്രാഫ് പരിശോധന തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ചെയ്യാനാവും എന്നാല്‍ നാര്‍കോ അനാലിസിസ് പരിശോധന കേരളത്തിന്റെ പുറത്തെ ചെയ്യാനാവൂ.

മനശാസ്ത്രജ്ഞരുടെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു ദീര്‍ഘനേരം നീണ്ട ചോദ്യംചെയ്യല്‍. ചില കാര്യങ്ങള്‍ കുട്ടിയുടെ അമ്മ പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും പീഡനം സംബന്ധിച്ച് നിര്‍ണ്ണായക വിവരങള്‍ നല്‍കുന്നതില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇന്നലെ ഇവരുടെ സഹോദരനെ ഉള്‍പ്പടെ 8 പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

അമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത് ഇനിയും തുടരും. മൂന്ന് അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതില്‍ ഒരാളാണ് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതെന്ന് പൊലീസിന് കൃത്യമായ തെളിവ് കിട്ടി. ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി കഴിഞ്ഞാല്‍ ഇയാളെ പ്രതി ചേര്‍ക്കും.

ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കുട്ടി കൗണ്‍സിലറുടെ ചോദ്യങ്ങളോട് കാര്യമായി സഹകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ കെ വല്‍സലയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു.

പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമായിട്ടുണ്ട്. മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിന് ഇരയായെന്നും ഡോക്ടര്‍ മൊഴി നല്‍കി. കുട്ടിയുടെ രഹസ്യഭാഗത്തുള്‍പ്പടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നും ഡോക്ടര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News