എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസം പകര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍; ധനസഹായം 30ന് മുഖ്യമന്ത്രി വിതരണം ചെയ്യും; മെഡിക്കല്‍ ക്യാമ്പുകള്‍ ഏപ്രില്‍ ആദ്യവാരം

കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ സെല്ലും. ദുരിത ബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഈ മാസം 30ന് കാസര്‍കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ദുരിത ബാധിതരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ അടുത്ത മാസം ആദ്യവാരം സംഘടിപ്പിക്കും.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായുള്ള എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടായത്. ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നഷ്ടപരിഹാരം എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും ഈടാക്കി ദുരിത ബാധിതര്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി വിധിയുമുണ്ട്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കന്നത്. കൂടുതല്‍ ദുരിതബാധിതര്‍ക്ക് ഗുണഭോക്തൃ ലിസ്റ്റില്‍ ഇടം നേടാന്‍ ക്യാമ്പ് സഹായകമാകും. രണ്ടു മാസത്തിലൊരിക്കല്‍ ഡോക്ടര്‍മാര്‍ ദുരിത ബാധിത ഗ്രാമപഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ യോഗത്തില്‍ അറിയിച്ചു. ദുരിത ബാധിതരും ഇവരുടെ സംഘടനകളും ഏറെക്കാലമായി ഉന്നയിച്ചു വരുന്ന ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News