മൂന്ന് പതിറ്റാണ്ട് തരിശായിരുന്ന പാടത്ത് വിളഞ്ഞത് നൂറ്റൊന്ന് മേനി; 920 ഏക്കറില്‍ കൊയ്ത്തുത്സവത്തിന് ഒരുങ്ങി ആവളപ്പാണ്ടി; കണ്‍സ്യൂമര്‍ഫെഡ് നെല്ല് സംഭരിക്കും

കോഴിക്കോട് : മൂന്ന് പതിറ്റാണ്ടിലേറെക്കാലം തരിശ് നിലമായി കിടന്ന നിലത്ത് നൂറ്റൊന്ന് മേനി പൊന്നുവിളഞ്ഞു. കോഴിക്കോട് പേരാമ്പ്ര ആവളപാണ്ടി പാടശേഖരമാണ് കൊയ്ത്തുത്സവത്തിന് ഒരുങ്ങിയത്. ഇന്ന് നടക്കുന്ന കൊയ്ത്ത് ഉത്സവം കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

മൂന്ന് പതിറ്റാണ്ട് കാലം തരിശായി കിടന്ന ആവള പാണ്ടി പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ പാടശേഖരത്ത് വിത്തുവിതയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് ആവളപ്പാണ്ടിയില്‍ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് ജില്ലയുടെ നെല്ലറ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പാടശേഖരമാണ് ആവളപാണ്ടി. നെല്ല് നമ്മുടെ അന്നം, എല്ലാരും പാടത്തേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവിടെ വിത്ത് വിതച്ചത്. ഇതോടെ പാടം പതിയെ പച്ചപ്പണിഞ്ഞു. പച്ചപ്പണിഞ്ഞ വയലേലകള്‍ സന്തോഷത്തിന്റെ പുതിയ കാഴ്ച നാടിന് സമ്മാനിച്ചു.

കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തതോട് കൂടിയായിരുന്നു തരിശായി കിടന്ന ഒരു ഭൂമി പച്ചപ്പിന്റെ കുപ്പായം അണിഞ്ഞത്.നെല്ല് നമ്മുടെ അന്നം എല്ലാരും പാടത്തേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോഴിക്കോട് ജില്ലയുടെ നെല്ലറ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ആവളപാണ്ടി കൃഷിയോഗ്യമാക്കി വിത്തിറക്കിയത്.

മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ ജനകീയ കൂട്ടായ്മയിലൂടെയാണ് കൃഷിയിറക്കിയത്. വിത്ത് വിതച്ച് 110 ദിവസത്തിനകം നെല്ല് വിളഞ്ഞ് കൊയ്ത്തുത്സവത്തിന് പാടം തയ്യാറെടുത്തു.

നൂറുമേനി വിളവുള്ള ആവളപാണ്ടിയിലെ നെല്ല് കിലോ 21 രൂപയ്ക്ക് കണ്‍സ്യുമര്‍ ഫെഡ് സംഭരിക്കും. 920 ഏക്കര്‍ സ്ഥലത്തെ കൃഷി നാടിന് പുതിയ ഉണര്‍വ്വാണ് പകര്‍ന്നത്. ആവളപ്പാണ്ടിയിലെ പച്ചപ്പിന്റെ പുതിയ ലോകം വരാനിരിക്കുന്ന കാലത്തിന്റെ വലിയ പ്രതീക്ഷകൂടി പകര്‍ന്നുനല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here