നിങ്ങള്‍ നെഗറ്റീവ് സ്വഭാവക്കാരനാണോ? തിരിച്ചറിയാന്‍ ഏഴു മാര്‍ഗങ്ങള്‍

ഏതൊരു മനുഷ്യനും ഏറ്റവും കൂടതല്‍ വെറുക്കുന്നത് നെഗറ്റീവാണെന്നു താന്‍ അറിയുന്നതോ അല്ലെങ്കില്‍ ആരെങ്കിലും താന്‍ നെഗറ്റീവാണെന്നു പറയുന്നതോ ആയിരിക്കും. പലരും അതുകേട്ടാല്‍ തകര്‍ന്നടിഞ്ഞു പോകും. നെഗറ്റീവ് സ്വഭാവക്കാരനാണോ എന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ സ്വഭാവത്തിലെ ചില നേരങ്ങള്‍ വിലയിരുത്തി ഇതു മനസിലാക്കാം.


എപ്പോഴും ദുഃഖം: എതെങ്കിലും തരത്തിലുള്ള ദുഃഖമുള്ളവരായിരിക്കുകയും അതു പ്രകടിപ്പിക്കുന്നവരും ആയിരിക്കും നെഗറ്റീവ് സ്വഭാവക്കാരില്‍ ഭൂരിഭാഗവും. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണെങ്കില്‍ പോലും തെറ്റാണെന്ന ചിന്ത ഇവരെ അലട്ടിക്കൊണ്ടിരിക്കും.

എപ്പോഴും അശുഭചിന്ത: ജീവിതത്തിന്റെ പ്രകാശഭരിതമായ മുഖത്തെക്കുറിച്ച് ഇത്തരക്കാര്‍ ഒരിക്കലും ചിന്തിക്കില്ല. ചെറിയ കാര്യങ്ങളില്‍ പോലും അശുഭമായ ചിന്തയായിരിക്കും ഇവര്‍ക്ക് ആദ്യമായുണ്ടാവുക. തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ അപകടത്തില്‍ പെടുമെന്നായിരിക്കും ഇത്തരക്കാര്‍ ചിന്തിക്കുക. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയാല്‍ മോശം ഭക്ഷണമായിരിക്കും ലഭിക്കുകയെന്നും കരുതും. ഒരു കാര്യവും ഇത്തരക്കാരുടെ മുഖത്തു പുഞ്ചിരി പടര്‍ത്താന്‍ കാരണമാകില്ല. എല്ലാം തെറ്റായി ഭവിക്കുമെന്നായിരിക്കും നെഗറ്റീവ് മനസുള്ളവര്‍ ചിന്തിക്കുക.
പരാതിപ്രളയമുള്ളവര്‍: എപ്പോഴും അസംതൃപ്തരും പരിസരങ്ങളെക്കുറിച്ചും അടുത്തുള്ളവരെക്കുറിച്ചും പരാതി പറയുന്നവരാണ് നെഗറ്റീവ് മനസുള്ളവര്‍. ലോകം മുഴുവന്‍ തനിക്കെതിരാണെന്നു സ്വയം ചിന്തിച്ചുകൂട്ടിവയ്ക്കുന്നതാണ് ഇത്തരക്കാരുടെ ഒരു രീതി. കാലാവസ്ഥ മുതല്‍ വീട്ടിലെ വേലക്കാരെക്കുറിച്ചു വരെയും ജോലി സ്ഥലം മുതല്‍ ഉള്ളിവില കൂടുന്നതു വരെയും ഇവരുടെ നിത്യ പരാതികളായിരിക്കും.

പരീക്ഷണങ്ങള്‍ക്കു തയാറാകാത്തവര്‍: സ്വന്തമായ ഒരു സൗകര്യപ്രദമായ ഇടം കണ്ടെത്തുന്നവരാണ് നെഗറ്റീവ് മനസുള്ളവരേറെയും. കംഫര്‍ട്ട് സോണിനു പുറത്തേക്കു പോകാന്‍ ഇഷ്ടപ്പെടാത്തവരും മറ്റെല്ലാ കാര്യങ്ങളെയും ഭയക്കുന്നവരുമായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാവില്ല. എപ്പോഴും തോല്‍ക്കുമെന്ന ഭയം പിന്തുടരുന്നവരാണ് ഇത്തരക്കാര്‍.

നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്തവര്‍: നെഗറ്റീവ് മനസുള്ളവര്‍ പലയിടങ്ങളിലും തോല്‍ക്കാനും പിന്നിലാകാനും കാരണവും അതുതന്നെയാണ്. താന്‍ വേണ്ടത്ര സ്മാര്‍ട്ടല്ലെന്നും മത്സരിക്കാന്‍ വേണ്ടത്ര ശേഷിയില്ലെന്നും സ്വയം ചിന്തിക്കുന്നവരാണ് ഇത്തരക്കാര്‍. ഈ ചിന്തയാണ് തോല്‍വികളിലേക്ക് ഇത്തരക്കാരെ നയിക്കുന്നതെന്നാണ് യാഥാര്‍ഥ്യം. ഭാവി ഇത്തരക്കാരെ ഒരിക്കലും ഭ്രമിപ്പിക്കില്ല. സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ഇവര്‍ ഒരിക്കലും ആലോചിക്കാറില്ല എന്നതാണ് ശരി. ഇരുണ്ട തുരങ്കത്തില്‍ തുടരുന്നതുതന്നെയാണ് വെളിച്ചത്തേക്കാള്‍ ഭേദം എന്നു കരുതുന്നവരാണ് ഇത്തരക്കാര്‍.

മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്നവര്‍: സ്വയം നെഗറ്റീവാകുന്നതിന് ഒപ്പം തന്നെ ചുറ്റുവട്ടങ്ങളിലുള്ളവരെയും നെഗറ്റീവാക്കുക എന്നതാണ് ഇത്തരക്കാരുടെ മറ്റൊരു കാര്യം. എന്തെങ്കിലും സദുദ്ദേശപരമായി ചെയ്യാന്‍ അല്ലെങ്കില്‍ പ്രതീക്ഷയോടെ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവരെ നിരുത്സാഹപ്പെടുത്താനാണ് ഓരോ നെഗറ്റീവ് മനസും ശ്രദ്ധിക്കുക.
അനുഭവങ്ങള്‍ കുറവുള്ളവര്‍: അനുഭവങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവരോ അല്ലെങ്കില്‍ ശ്രമിക്കാത്തവരോ ആണ് നെഗറ്റീവ് മനസുള്ളവര്‍. സന്തോഷമോ, ഭ്രമമോ, സൗന്ദര്യമോ ഒന്നും ഇവരെ ആകര്‍ഷിക്കില്ല. ഇത്തരം വൈകാരികാവസ്ഥകളെക്കുറിച്ചൊന്നും ആരും ആലോചിക്കില്ല. ജീവിതത്തിന്റെ പ്രകാശപൂര്‍ണമായ ഒരു ഭാഗത്തെക്കുറിച്ച് ഇത്തരക്കാരുടെ ചിന്തയില്‍ പോലും വരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News