തേനിയിലെ കണികാ പരീക്ഷണത്തിന് അനുമതിയില്ല; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി; പാരിസ്ഥിതിക അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചെന്ന് നിരീക്ഷണം

ചെന്നൈ : കേരള അതിര്‍ത്തിയോട് ചേര്‍ന്ന് നടത്താനിരുന്ന കണികാപരീക്ഷണം റദ്ദാക്കി. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്ന വാദം ട്രിബ്യൂണല്‍ ശരിവെച്ചു.

അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. 2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഈ അനുമതിയും ട്രിബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ വിധി.

66 ഏക്കര്‍ ഭൂമിയാണ് പൊട്ടിപ്പുറത്ത് പദ്ധതിക്കായി തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനുമായിരുന്നു ഭൂമി കൈമാറ്റം. കണികാപരീക്ഷണത്തിന് എതിരെ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News