ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ; പി കൃഷ്ണദാസുമായി ജഡ്ജിക്ക് ബന്ധം; നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധം പരിശോധിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് മഹിജ

കോഴിക്കോട് : ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി ജിഷ്ണു പ്രണോയിയുടെ അമ്മ. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധം പരിശോധിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ കത്തില്‍ ആവശ്യപ്പെടുന്നു.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജും നെഹ്രുഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജും നെഹ്രുഗ്രൂപ്പും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഇതിന്റെ സൂചന നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ലഭിച്ചുവെന്നും മഹിജ പറയുന്നു.

ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജും നെഹ്രുഗ്രൂപ്പും തമ്മില്‍ അടുത്ത ബന്ധമുള്ളതായി സൂചന നല്‍കുന്ന നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ചിട്ടുണ്ട്.

നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന തനിക്ക് വ്യക്തിപരമായി ആ വിശ്വാസം നഷ്ടപ്പെടാനും തന്റെ മകന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടാക്കാനും ഈ ഫോട്ടോകള്‍ കാരണമായിട്ടുണ്ട്. നെഹ്രുഗ്രൂപ്പുമായി ജഡ്ജിനുള്ള ബന്ധം സംശുദ്ധമാണോയെന്ന് പരിശോധിക്കണം. നീതിലഭിക്കാനാവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും കത്തിലൂടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News