സി.ആര്‍ മഹേഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; തീരുമാനം രാഹുലിനും ആന്റണിക്കുമെതിരായ വിമര്‍ശനത്തിന് പിന്നാലെ; ചീഞ്ഞു നാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മഹേഷ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. നയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറണമെന്നും എ.കെ ആന്റണി മൗനിബാബയാണെന്നും കഴിഞ്ഞ ദിവസം മഹേഷ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

സജീവം രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും തത്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും മഹേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണ്. ചീഞ്ഞു നാറി പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് പറഞ്ഞു. സംസ്ഥാന നേതൃത്വത്തെ പോലും നിയോഗിക്കാന്‍ കഴിയാത്ത ദുര്‍ബല സ്ഥിതിയിലാണ് കോണ്‍ഗ്രസെന്നും മഹേഷ് പറഞ്ഞു.

മഹേഷിന്റെ വിമര്‍ശനം ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News