ഐഫോൺ 7, 7 പ്ലസ് മോഡലുകൾ പുതുപുത്തൻ നിറങ്ങളിൽ വിപണിയിൽ; സ്റ്റോറേജ് വർധിപ്പിച്ച് ഐഫോൺ എസ്ഇയും; പുതിയ വേരിയന്റുകളുടെ ഇന്ത്യയിലെ റിലീസും വിലയും അറിയാം

ഫോൺ 7, 7 പ്ലസ് മോഡലുകളുടെ പുതിയ വേരിയന്റ് ആപ്പിൾ വിപണിയിൽ ഇറക്കി. പുതുപുത്തൻ നിറത്തിലാണ് ഐഫോൺ 7, 7 പ്ലസ് മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. കടുത്ത ചുവപ്പ് നിറത്തിലാണ് പുതിയ ഐഫോൺ 7, 7 പ്ലസ് വേരിയന്റുകൾ എത്തുന്നത്. ഒപ്പം സ്‌റ്റേറേജും വർധിപ്പിച്ചിട്ടുണ്ട്. സ്റ്റോറേജ് വർധിപ്പിച്ച് ഐഫോൺ എസ്ഇയും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 128, 256 ജിബി വേരിയന്റുകളിലാണ് പുതിയ ഐഫോൺ 7, 7പ്ലസ് വേരിയന്റുകൾ വിപണിയിലെത്തുക. 32, 128 ജിബി വേരിയന്റുകളാണ് ഐഫോൺ എസ്ഇയുടേതായി പുറത്തിറക്കുന്നത്.

മാർച്ച് 24 മുതൽ പുതിയ ഐഫോൺ വേരിയന്റുകൾ 40 രാജ്യങ്ങളിലെ സ്‌റ്റോറുകളിൽ നിന്നായി സ്വന്തമാക്കാം. എന്നാൽ, പുതിയ ഐഫോൺ വേരിയന്റുകൾ ഏപ്രിലിൽ മാത്രമാണ് ഇന്ത്യയിലെത്തുക. പുതിയ റെഡ് കളർ ഐഫോൺ 7 പ്ലസ് 128 ജിബി വേരിയന്റിനു ഇന്ത്യയിൽ 82,000 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. മറ്റു ഐഫോൺ 7, 7പ്ലസ് വേരിയന്റുകൾക്ക് പുതുക്കിയ വില എത്രയായിരിക്കും ഇന്ത്യയിൽ എന്നു നിശ്ചയിച്ചിട്ടില്ല. പുതിയ റെഡ് കളർ വേരിയന്റിനു 82,000 രൂപ ആണെന്നു നിശ്ചയിച്ചിരിക്കെ മറ്റു വേരിയന്റുകൾക്കും സമാന വില ആയിരിക്കും എന്നാണ് സൂചന.

ഐഫോൺ എസ്ഇ വേരിയന്റുകളുടെ സ്‌റ്റോറേജും ആപ്പിൾ ഇരട്ടിയാക്കി. നിലവിൽ 16, 64 ജിബി വേരിയന്റുകളിലായിരുന്നു എസ്ഇ മോഡലുകൾ ലഭിച്ചിരുന്നത്. ഇത് 32, 128 ജിബി വേരിയന്റുകളും ആക്കി സ്‌റ്റോറേജ് വർധിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ എസ്ഇ മോഡൽ, നാലു സ്‌റ്റോറേജ് വേരിയന്റുകളിൽ ലഭിക്കും. അമേരിക്കയിൽ പുതിയ എസ്ഇ വേരിയന്റുകളുടെ വില അമേരിക്കയിൽ 27,200 രൂപയാക്കി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ഇന്ത്യയിൽ നിലവിലെ എസ്ഇ വേരിയന്റുകൾ ഡിസ്‌കൗണ്ടിലാണ് വിൽപന നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News