രഹസ്യാത്മകത നിരുത്തരവാദിത്തത്തിന് സുരക്ഷിതത്വമേകുന്നു; ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേര് പുറത്തുവിടണം; ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും എംഎന്‍ കാരശ്ശേരി

തിരുവനന്തപുരം : പാഠപുസ്തകത്തിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ എഴുത്തുകാരന്‍ പ്രൊഫ. എംഎന്‍ കാരശേരി. ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേരുവിവരം പുറത്തുവിടാന്‍ പരീക്ഷ നടത്തുന്നവര്‍ തയ്യാറാകണം. ഇത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു.

ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേര് വിവരം പുറത്തുവിടാന്‍ അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകള്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണം. എല്ലാ സര്‍വകലാശാലകളും പരീക്ഷാ ബോര്‍ഡുകളും ഇത് നടപ്പാക്കണം. ചോദ്യക്കടലാസുകളുടെ സ്വകാര്യതയില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും പ്രൊഫ. എംഎന്‍ കാരശേരി പറഞ്ഞു.

എന്തെങ്കിലും രഹസ്യമുണ്ടെങ്കില്‍ അത് ചോദ്യകടലാസ് തുറക്കുന്നതോടെ ഇല്ലാതാവുകയാണ്. ചോദ്യപ്പേപ്പറുകള്‍ക്ക് മേല്‍ സൂക്ഷിക്കുന്ന രഹസ്യാത്മകത ചോദ്യം തയ്യാറാക്കുന്നവരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന് സുരക്ഷിതത്വമേകുന്നുവെന്നും എംഎന്‍ കാരശേരി വിമര്‍ശിച്ചു. എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എംഎന്‍ കാരശേരിയുടെ വിമര്‍ശനം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here