അപൂർവനേട്ടത്തിന്റെ നിറവിൽ മലയാളി എഴുത്തുകാരൻ സി.രാധാകൃഷ്ണൻ; പ്രബന്ധരഹസ്യം തേടിയുള്ള പ്രബന്ധത്തിനു കേംബ്രിഡ്ജ് സർവകലാശാലയുടെ അംഗീകാരം

കൊച്ചി: അപൂർവനേട്ടത്തിന്റെ നിറവിലാണ് മലയാളികളുടെ ഇഷ്ട എഴുത്തുകാരൻ സി രാധാകൃഷ്ണൻ. പ്രപഞ്ചത്തിന്റെ അടിസ്ഥാനരഹസ്യങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ പ്രബന്ധത്തിന് കേംബ്രിഡ്ജ് സർവകലാശായുടെ അംഗീകാരം ലഭിച്ചു. ലാർജ് ഹൈഡ്രോൺ കൊളൈഡറിലെ പരീക്ഷണത്തിലടക്കം കണങ്ങളുടെ ചലനം നിർവചിക്കാൻ കഴിയുന്ന പ്രബന്ധമാണ് സാഹിത്യകാരൻ കൂടിയായ ഈ ശാസ്ത്രജ്ഞന്റെ സംഭാവന.

ശാസ്ത്രലോകത്ത് വൻമാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രബന്ധമാണ് സി.രാധാകൃഷ്ണൻ അവതരിപ്പിച്ചത്. പ്രപഞ്ചത്തിലെ ഒരു മാധ്യമത്തിൽ നിന്നാണ് എല്ലാ വസ്തുക്കളും ഉടലെടുത്തതെന്നും കണങ്ങളുടെ ഉദ്ഭവത്തിന് കാരണം വർത്തുളാകാര ചലനമാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. കേംബ്രിഡ്ജ് സർവകലാശാലയുടെ അംഗീകാരം നേടിയ ഈ പ്രബന്ധം പ്രീ സ്‌പേസ് ടൈം എന്ന ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് സാഹിത്യകാരനിലെ ശാസ്ത്രജ്ഞനെ ലോകം തിരിച്ചറിഞ്ഞത്. എങ്കിലും വേണ്ട വിധത്തിലുള്ള പരിഗണന രാധാകൃഷ്ണനോ അദ്ദേഹത്തിന്റെ പ്രബന്ധത്തിനോ ലഭിക്കുന്നില്ലെന്നാണ് വസ്തുത.

ഗവേഷക വിദ്യാർത്ഥികൾക്ക് ഒരു പുതിയ വഴിയാണ് ഈ വിഷയം. ഇതിന്റെ ആഴത്തിലുള്ള പഠനം അവ്യക്തമായ നിരവധി കാര്യങ്ങൾക്കുള്ള വിശദീകരണമാകുമെന്ന് ശാസ്ത്രജ്ഞനും കേരള സയൻസ് ആന്റ് ടെക്‌നോളജി സൊസൈറ്റി പ്രസിഡണ്ടുമായ ഡോ.സി.പി ഗിരിജാവല്ലഭൻ അഭിപ്രായപ്പെട്ടു. ഹിഗ്‌സ്-ബോസോൺ കണങ്ങളെ കുറിച്ച് ലാർജ് ഹൈഡ്രോൺ കൊളൈഡറിൽ നടക്കുന്ന പരീക്ഷണങ്ങൾക്കടക്കം ഇത് ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News