കൊച്ചിയുടെ ആരോഗ്യരംഗത്തിന് കരുത്ത് പകര്‍ന്ന് 681 കോടി രൂപയുടെ പദ്ധതികള്‍; സ്വകാര്യ മേഖലയിലെ കൊള്ളയ്ക്ക് വന്‍ തിരിച്ചടി; ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുമെന്ന് പി. രാജീവ്

കൊച്ചി: കൊച്ചിയുടെ ആരോഗ്യരംഗത്തിന് കരുത്ത് പകര്‍ന്ന് 681 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. പ്രധാനപ്പെട്ട മൂന്ന് പദ്ധതികള്‍ക്കാണ് കിഫ്ബി തുക അനുവദിച്ചത്. കൊച്ചി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ.മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് അന്തിമ അംഗീകാരമായത്.

ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും മെഡിക്കല്‍ കോളേജിനുമായി 310 കോടി രൂപ വീതവും എറണാകുളം ജനറല്‍ ആശുപത്രിക്ക് 61 കോടി രൂപയുമാണ് അനുവദിച്ചത്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 150 കിടക്കകളുള്ള ആശുപത്രിയുടെയും റിസര്‍ച്ച് സെന്ററിന്റെയും നിര്‍മാണത്തിനാണ് തുക അനുവദിച്ചത്. ബജറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എറണാകുളം ജനറല്‍ ആശുപത്രിക്ക് മാത്രമായി പ്രത്യേകം തുക വകയിരുത്തുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും ക്യാന്‍സര്‍ ബ്ലോക്കിന്റെയും നിര്‍മാണത്തിനാണ് 61 കോടി അനുവദിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിനകം കൊച്ചിയിലെ ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ഈ മൂന്നു സംവിധാനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സ്വകാര്യ മേഖലയിലെ കൊള്ളയ്ക്ക് വന്‍ തിരിച്ചടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News