ശശികല, പനീര്‍ശെല്‍വം ക്യാമ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു; പാര്‍ട്ടിക്ക് ‘എഡിഎംകെ അമ്മ’ എന്ന പേര് അനുവദിക്കണമെന്നും ശശികല പക്ഷം

ചെന്നൈ: ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികല, പനീര്‍ശെല്‍വം ക്യാമ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു. പനീര്‍ശെല്‍വം പക്ഷം, എഡിഎംകെ പുരച്ചി തലൈവി അമ്മ എന്ന പേരില്‍ ഇലക്ട്രിക്ക് പോസ്റ്റ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ശശികല പക്ഷം ഓട്ടോറിക്ഷ ചിഹ്നത്തിലും മത്സരിക്കും.

അതേസമയം, അണ്ണാ ഡിഎംകെയ്ക്ക്, എഡിഎംകെ അമ്മ എന്ന പേരുനല്‍കണമെന്ന ആവശ്യവുമായി ശശികല ക്യാമ്പ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.

നേരത്തെ, അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് ശശികല പക്ഷവും, പനീര്‍ശെല്‍വം പക്ഷവും രംഗത്തെത്തിയതിനെ തുടര്‍ന്ന് ചിഹ്നം കമീഷന്‍ മരവിച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലേക്ക് ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, പാര്‍ട്ടി ചിഹ്നത്തിനായി ഇരു വിഭാഗങ്ങളും തര്‍ക്കമുന്നയിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങളും രണ്ടില ചിഹ്നം ഉപയോഗിക്കേണ്ടെന്ന് കമീഷന്‍ ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News