ടിപി കേസ് കുറ്റവാളികൾക്ക് ശിക്ഷാഇളവിനു ശുപാർശ ചെയ്തത് യുഡിഎഫ് സർക്കാർ; സന്തോഷ് മാധവനും ഇളവിനു ശുപാർശ ചെയ്തു; പട്ടിക തയ്യാറാക്കിയത് 2016 ഫെബ്രുവരിയിൽ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്ക് ശിക്ഷാഇളവ് നൽകുന്നതിനു ശുപാർശ ചെയ്തത് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നതിനു തെളിവുകൾ പുറത്തുവരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പട്ടിക പുറത്തുവന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകാൻ ശുപാർശ ചെയ്ത് യുഡിഎഫ് സർക്കാർ പട്ടിക തയ്യാറാക്കിയത്. യുഡിഎഫിന്റെ പട്ടികയിൽ സന്തോഷ് മാധവൻ അടക്കമുള്ള പ്രതികൾ യുഡിഎഫിന്റെ പട്ടികയിലുണ്ടായിരുന്നു. യുഡിഎഫിന്റെ പട്ടിക വെട്ടിച്ചുരുക്കിയാണ് എൽഡിഎഫ് സർക്കാർ ശുപാർശ നൽകിയത്.

2016 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 2800 തടവുകാരാണ് ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിരുന്നത്. ഇതിൽ 2580 പേർക്കും ശിക്ഷാഇളവ് നൽകാൻ യുഡിഎഫിന്റെ പട്ടികയിൽ ശുപാർശ ഉണ്ടായിരുന്നു. സന്തോഷ് മാധവൻ, കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് പ്രതി ബിനീഷ് എന്നിവരും പട്ടികയിലുണ്ടായിരുന്നു. ടിപി കേസിലെ കെ.സി രാമചന്ദ്രൻ, കിർമാണി മനോജ്, കൊടിസുനി എന്നിവർ അടക്കം അഞ്ചു പ്രതികളാണ് പട്ടികയിലുണ്ടായിരുന്നത്. ഈ പട്ടിക തിരുത്തി 1860 പേരുടെ പേരുകളുമായാണ് എൽഡിഎഫ് സർക്കാർ ശുപാർശ ചെയ്തിരുന്നത്.

TP-Case-List

2016 ൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ശിക്ഷാഇളവ് നൽകാനുള്ള പ്രതികളുടെ പട്ടികയാണ് തയ്യാറാക്കിയിരുന്നത്. ഇതനുസരിച്ച് എൽഡിഎഫ് സർക്കാർ ടിപി കേസ് പ്രതികൾക്ക് ശിക്ഷാഇളവിനു ശുപാർശ ചെയ്‌തെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഇതു യുഡിഎഫ് സർക്കാരിന്റെ ശിുപാർശ ആയിരുന്നു എന്നു രേഖകൾ സഹിതം തെളിയിക്കപ്പെടുന്നതോടെ ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപ് ദുർബലമാകും.

കൊലപാതകം തൊഴിലാക്കിയവർ, വാടകക്കൊലയാളികൾ, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവർ, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവർ, ജയിൽ ഉദ്യോഗസ്ഥരെ കൊല ചെയ്തവർ, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവർ, 65നു മേൽ പ്രായമുള്ളവരെ കൊല ചെയ്തവർ, ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവർ, വിദേശികളായ തടവുകാർ എന്നിവരെയൊന്നും ശിക്ഷാഇളവിനു പരിഗണിക്കരുതെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here