ഇനി ഇമോജികൾക്ക് ഒട്ടും ദാരിദ്ര്യമുണ്ടാവില്ല; മുലയൂട്ടുന്ന അമ്മ മുതൽ ഗന്ധർവൻ വരെ 69 പുതിയ ഇമോജികൾ ഫോണിലെത്തും

ഇനി ഇമോജികൾക്ക് ഫോണിൽ ഒട്ടും ദാരിദ്ര്യമുണ്ടാകില്ല. 69 പുതിയ ഇമോജികളാണ് ഇനി ഈ വർഷം ഫോണിലേക്ക് എത്താൻ പോകുന്നത്. പുരാണകഥ മുതൽ വൈകാരിക ഇമോജികൾ വരെ ഫോണിൽ പുതുതായി എത്തുമെന്നാണ് അറിയുന്നത്. ഇമോജിപീഡിയ ഈ 69 ഇമോജികളുടെയും ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗന്ധർവൻമാർ, മുലയൂട്ടുന്ന അമ്മമാർ എന്നിങ്ങനെ വ്യത്യസ്തയിനം ഇമോജികളാണ് പുതിയ ഇമോജിപീഡിയയിൽ ഉണ്ടാകുക.

Emoji-1

പുതിയ ഇമോജികൾ എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഒരു വീഡിയോ ഇമോജിപീഡിയ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് അന്തിമമല്ലെന്നും ഇമോജിപീഡിയ പറയുന്നു. മാറ്റം വന്നേക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈവർഷം മധ്യത്തോടെയായിരിക്കും പട്ടികയ്ക്ക് അന്തിമരൂപം നൽകുക.

Emoji-2

യൂണികോഡിന്റെ 10-ാമത് വേർഷൻ ലോഞ്ചിന്റെ സമയത്തായിരിക്കും പുതിയ ഇമോജികളും പുറത്തിറക്കുക. മിത്തുകളിൽ പറയപ്പെടുന്ന ഒത്തിരികഥാപാത്രങ്ങൾ ഇമോജികളായി ഫോണിൽ എത്തുമെന്നാണ് അറിയുന്നത്.

Emoji-3

ഒരു കൂട്ടം പുതിയ ഭക്ഷ്യവിഭവങ്ങളും പുതിയ ഇമോജികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിസ്‌കറ്റ്, തേങ്ങ, ബ്രോക്കോളി, സാൻഡ്‌വിച്ച് തുടങ്ങിയവയാണ് പുതിയ ഫുഡ് ഇമോജികൾ. ശർദ്ദിക്കുന്ന ഇമോജിയാണ് മറ്റൊരു പുതുമ. ഒരൽപം ഗൗരവക്കാരായ ഇമോജികളും പുതിയ കൂട്ടത്തിലുണ്ടാകും കേട്ടോ.

Emoji-4

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News