പുറ്റിങ്ങൽ കമ്പക്കെട്ടിനു അനുമതിക്കായി പൊലീസിൽ സമ്മർദ്ദം ചെലുത്തിയ ബാഹ്യശക്തി ആര്? കണ്ടെത്താൻ ഡിജിപി നേരിട്ട് അന്വേഷണം തുടങ്ങി

കൊല്ലം: പുറ്റിങ്ങൽ ദുരന്തത്തിനു കാരണമായ കമ്പക്കെട്ട് നടത്താൻ അനുനതിക്കായി പൊലീസിൽ സമ്മർദ്ദം ചെലുത്തിയ ബാഹ്യഇടപെടൽ നടത്തിയത് ആരാണെന്നു കണ്ടെത്താൻ ഡിജിപി നേരിട്ട് അന്വേഷണം തുടങ്ങി. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന തോട്ടത്തിൽ.ബി.രാധാകൃഷ്ണൻ ആണ് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നത്. ഡിജിപിക്കു വേണ്ടി ഐജി ശ്രീജിത്താണ് പ്രതികളുടെ മൊഴിയെടുക്കുന്നത് അന്നത്തെ ജില്ലാ കളക്ടർ ഒഴികെ മറ്റുദ്യോഗസ്ഥരെല്ലാം ഉത്തരവാദികളാണെന്നാണ് സർക്കാരിന്റെ മുന്നിലുള്ള റിപ്പോർട്ട്. പരവൂർ പുറ്റിങ്ങലിൽ 2016 ഏപ്രിലിലുണ്ടാ വെടിക്കെട്ട് ദുരന്തത്തിൽ 110 പേർക്കാണ് ജീവൻ നഷ്ടമായത്.

ദുരന്തമുണ്ടായത് മത്സരക്കമ്പം മൂലമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തിൽ ബി രാധാകൃഷ്ണൻ സംഭവസ്ഥലം സന്ദർശിക്കുകയും പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തത്. മത്സരക്കമ്പം നടത്തിയതിനു പിന്നിൽ അമ്പല കമ്മിറ്റിയുടെ ഗൂഢാലോചനയെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ കാലത്തെ പൊലീസ് ആരോപണം, എന്നാൽ ആദ്യം കമ്പം നടത്താൻ അനുമതി നിഷേധിച്ച പൊലീസിൽ സമ്മർദ്ദം ചെലുത്തി, വീണ്ടും അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ ബാഹ്യഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർന്നു. ഇതേതുടർന്നാണ് ജസ്റ്റിസ് തോട്ടത്തിൽ.ബി.രാധാകൃഷ്ണൻ ഇക്കാര്യം ഒന്നുകിൽ കേരളത്തിനു പുറത്തുള്ള ഒരേജൻസിയെ കൊണ്ടന്വേഷിപ്പിക്കുകയൊ അല്ലെങ്കിൽ കേരള പൊലീസ് മേധാവി തന്നെ നേരിട്ട് അന്വേഷിക്കുകയോ വേണമെന്ന് ഉത്തരവിട്ടത്.

ഡിജിപിക്കു വേണ്ടി ഐജി ശ്രീജിത്താണ് പ്രതികളുടെ മൊഴിയെടുക്കുന്നത്. ദുരന്തം തടയുന്നതിൽ അന്നത്തെ ജില്ലാ പൊലീസ് മേധാവിയെ കൊണ്ട് നടപടിയെടുപ്പിക്കുന്നതിൽ അന്നത്തെ ഡിജിപി പരാജയപ്പെട്ടെന്നും മറ്റൊരു കേസിൽ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News