ആര്‍എസ്എസ് നീക്കം സിപിഐഎമ്മിനെ ലക്ഷ്യം വെച്ച്; ബിജെപി നടത്തുന്നത് സംഘടിത ആക്രമണം; സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമമെന്നും സീതാറാം യെച്ചൂരി

തിരുവനന്തപുരം : സിപിഐഎമ്മിനെ ലക്ഷ്യം വെച്ചാണ് ആര്‍എസ്എസും ബിജെപിയും നീങ്ങുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പ് വിജയം നേടിയതോടെ ആര്‍എസ്എസ് സംഘടിത ആക്രമണം നടത്തുകയാണ്. കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രം ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരില്‍നടന്ന ആര്‍എസ്എസ് സമ്മേളനത്തിലും പ്രധാന ലക്ഷ്യം സിപിഐഎം തന്നെയായിരുന്നു. അക്രമത്തിലൂടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. – യെച്ചൂരി പറഞ്ഞു.

എന്നാല്‍ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ബിജെപിയെ നേരിടുമെന്നും സീതാറം യെച്ചൂരി പറഞ്ഞു. അയോധ്യ കേസില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണെന്ന് നിര്‍ണയിക്കാനാണ് നീതിന്യായ പ്രക്രിയ. സുപ്രീംകോടതി ഇക്കാര്യം പരിശോധിച്ച് നിയമപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും യെച്ചൂരി പറഞ്ഞു.

ഗോസംരക്ഷണത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങളാണ് അരങ്ങേറുന്നത്. ഉത്തര്‍പ്രദേശില്‍ ജനങ്ങളെ വര്‍ഗീയമായി ചേരി തിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയായി ആര്‍എസ്എസ് ആശയം പിന്‍പറ്റുന്നവരെ കെട്ടിയിറക്കുന്നത് അപകടകരമായ പ്രവണതയാണ്. ഹിന്ദുരാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ടയാണ് ബിജെപി നടപ്പാക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News