പശുക്കളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകണമെന്നു സുബ്രഹ്മണ്യൻ സ്വാമി; ഗോ സംരക്ഷണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

ദില്ലി: പശുക്കളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകണമെന്നു ആവശ്യപ്പെടുന്ന ഗോ സംരക്ഷണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഗോക്കളെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗോ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശുവിനെ കൊന്നാൽ വധശിക്ഷ നൽകണം എന്നു വിഭാവനം ചെയ്യുന്നതാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. ഭരണഘടനയിലെ ആർട്ടിക്കിൾ 37, 48 എന്നിവയുടെ പ്രത്യേക പരിരക്ഷ പശുക്കൾക്ക് ഉറപ്പു വരുത്തണമെന്നു ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രത്യേക പശു സംരക്ഷണ വിഭാഗം രൂപീകരിക്കണം. അനിമൽ ഹസ്ബന്ററി സെക്രട്ടറിക്ക് ഇതിന്റെ ചുമതല നൽകണം. പശുക്കളെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുന്നവർക്ക് ശിക്ഷ വിധിക്കാനുള്ള പ്രത്യേക അനുവാദവും ഇവർക്ക് നൽകണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

പശു സംരക്ഷണവും അതിന്റെ ആവശ്യകതയും പഠിപ്പിക്കുന്നതിന് രാജ്യമെങ്ങും ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നും എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News