മൂന്നാർ ഭൂപ്രശ്‌നം ചർച്ച ചെയ്യാൻ ഇന്നു ഉന്നതതല യോഗം; മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും

മൂന്നാർ: മൂന്നാർ ഭൂപ്രശ്‌നം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്നു നടക്കും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ സംബന്ധിച്ചും സബ് കലക്ടറെ മാറ്റണമെന്ന ആവശ്യം ഉയർന്ന സാഹചര്യവും യോഗം ചർച്ചചെയ്യും. രാവിലെ 11ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.

മൂന്നാർ കയ്യേറ്റ പ്രശ്‌നത്തിൽ റവന്യു വകുപ്പ് ഒരു അബദ്ധവും ചെയ്തിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർ കോടതി വിധിയനുസരിച്ചു പ്രവർത്തിക്കുക മാത്രമാണു ചെയ്തത്. ദേവികുളം സബ് കലക്ടറെ മാറ്റുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സത്യമേതെന്നു തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്കു കഴിയുമെന്നും ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here