പഴയകാല സിനിമാപാട്ടുകളായിരുന്നു തന്റെ പാഠപുസ്തകങ്ങളെന്നു വി.ആർ സുധീഷ്; പാട്ടിൽ നിന്നാണ് ഭാഷ പഠിച്ചത്; പുതിയ പാട്ടുകൾ ഒച്ചവയ്ക്കലെന്നും സുധീഷ്

പഴയകാല സിനിമാപാട്ടുകളായിരുന്നു ഒരുകാലത്ത് തന്റെ പാഠപുസ്തകങ്ങളെന്ന് എഴുത്തുകാരൻ വി.ആർ സുധീഷ്. എഴുത്തുകാരി ബൃന്ദയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ പാട്ടുകൾ ഒച്ചവയ്ക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഗീതം ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് സുധീഷ് ഇക്കാര്യം പറഞ്ഞത്.

സംഗീതമാണ് തന്റെ മാധ്യമം. സംഗീതത്തിലൂടെയാണ് കഥയിലേക്കും പ്രണയത്തിലേക്കും മറ്റു ആവിഷ്‌കാരങ്ങളിലേക്കും എത്തിച്ചേരുന്നത്. സംഗീതം രക്തത്തിലുണ്ടായിരുന്നു. സാഹിത്യം പിന്നെയാണു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അച്ഛൻ സബ് റജിസ്ട്രാർ ആയിരുന്നു. വീട്ടിലാരും വായനക്കാരല്ല. ഭാഷയോ സാഹിത്യമോ പുസ്തകങ്ങളോ ഒന്നും തന്നെയില്ല. പക്ഷേ, സംഗീതമുണ്ടായിരുന്നു. റേഡിയോ ആയിരുന്നു അന്ന് പ്രധാന മാധ്യമം. അതിൽ വരുന്ന പാട്ടുകൾ കേൾക്കുകയും എഴുതി വയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു.

‘അങ്ങനെ, പാട്ടിൽ നിന്നാണ് ഭാഷ പഠിച്ചത്. പുതിയ വാക്കുകൾ പഠിച്ചത്. വിചിത്രമായ പല ഭാവനകളും പാട്ടു തന്നതാണെന്നും സുധീഷ് കൂട്ടിച്ചേർത്തു. ‘പെൺകുട്ടിയെക്കുറിച്ചുള്ള സങ്കൽപമുണ്ടാകുന്നതു പാട്ടിൽ നിന്നാണ്. വയലാർ, ഭാസ്‌കരൻ മാഷ്, ശ്രീകുമാരൻ തമ്പി അങ്ങനെ തുടങ്ങിയവരുടെ പാട്ടിൽ നിന്നാണ്, അതിന്റെ സന്ദർഭങ്ങളിൽ നിന്നാണ്, പലപ്പോഴും വായനയുടെയൊരു സംസ്‌കാരം നേടിയത്. സിനിമാ പാട്ടുകളിൽനിന്നാണ് വായനയുടെ ഒരു സംസ്‌കാരം നേടിയത്. വാക്കുകൾ സംഗീതമാണെന്ന് മനസ്സിലായെന്നും കഥാകൃത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News