മത്സരം നേരിടാന്‍ ആള്‍ട്ടോ കെ 10പ്ലസുമായി മാരുതി

ചെറുകാറുകളുടെ വിപണിയിലെ മുന്‍തൂക്കം തിരികെ പിടിക്കാന്‍ ആള്‍ട്ടോ കെ 10ന്റെ പുതുക്കിയ മോഡലുമായി മാരുതി സുസുക്കി. റിനോ ക്വിഡ്, ഡാട്‌സണ്‍ ഗോ, ടാറ്റാ ടിഗോ കാറുകളില്‍ നിന്ന് നേരിടുന്ന കടുത്ത മത്സരം മറികടക്കാനാണ് ആള്‍ട്ടോയുടെ പുത്തന്‍ രൂപവുമായി മാരുതി എത്തുന്നത്. എന്‍ട്രി ലെവല്‍ കാറുകളുടെ ശ്രേണിയില്‍ ഏറ്റവും ഹിറ്റായിരുന്ന ആള്‍ട്ടോയിലൂടെ തന്നെയാണ് മാരുതിയുടെ പുതിയ പരീക്ഷണം.

നൂതന സാങ്കേതിക സൗകര്യങ്ങള്‍ക്കൊപ്പം കാഴ്ചയിലെ മികവിനുമൊപ്പം യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി റിനോയും ഡാട്‌സണും ടിഗോയും എത്തിയതോടെ മാരുതിയുടെ ജനപ്രീതിയാര്‍ജിച്ച ആള്‍ട്ടോയും പ്രതിമാസ വില്‍പ്പന 16,000ത്തില്‍ താഴെയെത്തിയിരുന്നു. റിനോയുടെ മാസ വില്‍പ്പനയാകട്ടെ 7,000ത്തില്‍ നിന്ന് 9,500ലുമെത്തി. ഇതിന് പുറമെ നോട്ട് അസാധുവാക്കലിലൂടെ വിപണിയിലുണ്ടായ മാന്ദ്യതയും പുതിയ മോഡലുമായി മത്സരം കടുപ്പിക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചു.

3.40 ലക്ഷം രൂപയാണ് ദില്ലിയില്‍ ആള്‍ട്ടോയുടെ അപ്‌ഡേറ്റഡ് വേര്‍ഷന്റെ വില. പുറംമോടിയിലും അകത്തെ മുന്തിയ സൗകര്യങ്ങളിലും ശ്രദ്ധയൂന്നി ടോപ് എന്‍ഡ് വേരിയന്റായ വിഎക്‌സ്‌ഐയില്‍ മാത്രമാണ് ആള്‍ട്ടോ K10 പ്ലസ് മാരുതി ലഭ്യമാക്കുന്നത്.

ഡോര്‍ മൗള്‍ഡിംഗ്, ക്രോം ബെല്‍റ്റ് ലൈന്‍, ക്രോം ഫിനിഷിംഗോട് കൂടിയ ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയാണ് എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നത്. ഒപ്പം റിയര്‍ സ്‌പോയിലര്‍, പാര്‍ക്കിംഗ് സെന്‍സര്‍, ക്രോം വീല്‍ ആര്‍ച്ചസ്, ബോഡി കളറിന് അനുയോജ്യമായ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ഫ്രണ്ടിലെ പവര്‍ വിന്‍ഡോസ്, പിയാനോ ഫിനിഷിങ്ങോട് കൂടിയ ഓഡിയോ കണ്‍സോള്‍ എന്നിങ്ങനെയുള്ള ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ച് പറ്റുന്ന തരത്തിലുള്ള ഫീച്ചറുകളാണ് പുതിയ ആള്‍ട്ടോയുടെ ഇന്റീരിയര്‍ മാറ്റങ്ങള്‍. മുന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഈ ആള്‍ട്ടോ K10 പ്ലസിനും കരുത്തേകുന്നത്.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എജിഎസ് എന്നീ ഓപ്ഷനുകളില്‍ ആള്‍ട്ടോ ഗ10 പ്ലസ് ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News